3:16 pm - Wednesday January 20, 8579

പൗരാണികവും ഭാരതീയവുമായ എല്ലാത്തിനെയും ഉപേക്ഷിക്കുന്ന പ്രവണത ഏറിവരുന്നു: ഡോ. മോഹന്‍ഭാഗവത്‌

ആലുവ/കൊച്ചി : മാനസിക വികാസത്തിനും അതിന്റെ സാധ്യതകള്‍ക്കും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയല്ല രാജ്യത്ത് നിലനില്‍ക്കുന്നതെന്നും പൗരാണികമായ എല്ലാത്തിനെയും ശാസ്ത്രം അനുശാസിക്കുന്നതു പോലെ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കാതെ ഉപേക്ഷിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതായും ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആലുവാ തന്ത്രവിദ്യാപീഠത്തില്‍ ഗവേഷണ കേന്ദ്രത്തിന്റെയും അതിഥിമന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യമനസിനു പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ നമ്മുടെ പൂര്‍വ്വികര്‍ മനുഷ്യമനസിനെ ആഴത്തില്‍ പഠനവിധേയമാക്കുകയും അറിയുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. റീഡേര്‍സ് ഡൈജസ്റ്റിന്റെ 75-ാം വാര്‍ഷിക പതിപ്പിലെ ഒരു ലേഖനത്തില്‍ ലോക പ്രശസ്തനായ ഊര്‍ജ്ജതന്ത്രജ്ഞന്‍ യോഗാവാസിഷ്ഠം, പതഞ്ജലി യോഗസൂത്രം എന്നീ വേദജന്യമായ ഗ്രന്ഥങ്ങള്‍ മനോനിയന്ത്രണത്തിനു ഉപകരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

ശാസ്ത്രം വസ്തുനിഷ്ഠമാണ്. എന്നാല്‍ ഭാവനകൂടി അതില്‍ ചേരുമ്പോള്‍ അദ്ഭുതകരങ്ങളായ ഫലങ്ങളുണ്ടാകുന്നു. ബെന്‍സീന്‍ തന്മാത്രയുടെ ആകൃതിയെക്കുറിച്ച് ചിന്തിച്ച് ഉറങ്ങാന്‍ കിട ശാസ്ത്രജ്ഞന്‍ സ്വപ്നത്തില്‍ 3 സര്‍പ്പങ്ങളുടെ ആകൃതിയിലുള്ള തന്മാത്രാ രൂപം ദര്‍ശിച്ചു.
വസ്തുവിന്റെ ഏറ്റവും സൂക്ഷമരൂപമായ ആറ്റത്തെ വീണ്ടും ഭാഗങ്ങളായി വിഭജിക്കാനാകും. എന്നാല്‍ വിഭജിക്കാനാകാത്ത ഒരവസ്ഥയിലാണ് നമുക്ക് സത്യത്തെ ദര്‍ശിക്കാനാകുക.

പൗരാണിക ഭാരതത്തില്‍ അതിസാരം പിടിപ്പെട്ട രോഗികള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുവാന്‍ മുത്തശ്ശിമാര്‍ വെള്ളം തൊട്ടുകൊടുക്കുമായിരുന്നു. ആധുനിക ശാസ്ത്രം അതിനെ പുതിയ പേരില്‍ അവതരിപ്പിച്ചു.
ഭൗതികവും ആത്മീയവുമായ പുരോഗതി രാജ്യക്ഷേമത്തിനും പരംവൈഭവം പുനഃസൃഷ്‌ക്കുന്നതിനും അതു വഴി ലോകക്ഷേമവും സമാധാനവും കൈവരിക്കുന്നതിനു അത്യന്താപേക്ഷിതമാണ്.

ജ്ഞാന ഉപാസനയ്ക്ക് മഹാരാജാക്കന്മാര്‍ എന്നും പിന്തുണ നല്‍കിയിരുന്നു. മാറിയ ജനാധിപത്യ ചുറ്റുപാടുകളില്‍ ജനങ്ങള്‍ ജ്ഞാനകേന്ദ്രങ്ങളെ സംരക്ഷിക്കുവാനും അതുവഴി നമ്മുടെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. തന്ത്രം ഉപാസനയുടെ ശാസ്ത്രമാണ്. തന്ത്രവിദ്യാപീഠത്തെ പോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കുക വഴി സാധാരണ ഒരു വിദ്യാര്‍ത്ഥി പാണ്ഡിത്യം നേടുകയും ആചാര്യനായി ഉയര്‍തിനു ശേഷം തന്റെ തന്റെ അറിവ് ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നുവെന്ന് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

Filed in

Dr. Mohan Bhagwat to inaugurate Learning and Research Center at Tanthra Vidyapeetham Today

serious study and research is needed regarding our traditions: Dr. Mohan Bhagwat

Related posts