9:21 am - Wednesday September 20, 2017

ചോദ്യ പേപ്പറിലെ ലീഗ് അടയാളം പ്രതിഷേധാര്‍ഹം:കുമ്മനം രാജശേഖരന്‍

പത്തനംതിട്ട : തിങ്കളാഴ്ച നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സാമൂഹ്യപാഠം വിഷയത്തിന് കുട്ടികള്‍ക്ക് നല്‍കിയ ചോദ്യക്കടലാസില്‍ മുസ്‌ളിംലീഗിന്റെ കൊടിയടയാളം പ്രിന്റ് ചെയ്ത സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

യാദൃശ്ചികമായി സംഭവിച്ച വീഴ്ചയായി ഇതിനെ കാണാനാവില്ല. ചോദ്യക്കടലാസില്‍ മുസ്‌ളിം ലീഗിന്റെ കൊടിയടയാളം രേഖപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമായ ദുരുദ്ദേശ്യമുണ്ട്. വിദ്യാഭ്യാസ രംഗത്തെ മുസ്‌ളിംലീഗിന്റെ ആധിപത്യവും അധിനിവേശവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം.

വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തിയായ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി മുന്നോട്ടു വരണം.
വകുപ്പ് ഭരിക്കുന്ന മുസ്‌ളിംലീഗ് സ്വന്തം രാഷ്ട്രീയവും നിലപാടും വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും ന്യായീകരിക്കാവുന്നതല്ല. വിദ്യാഭ്യാസ രംഗത്തെ ഒന്നാകെ ലീഗ്‌വല്‍കരിക്കാന്‍ നടത്തുന്ന ഈ ശ്രമത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

News Feed
Filed in

ശ്രീ ഭാഗയ്യ ജി ആര്‍എസ്എസ് സഹസര്‍കാര്യവാഹ്;

IUML’s crescent and star in question paper evokes protest

Related posts