11:19 pm - Thursday March 22, 2018

കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്‌ട്രത്തെ ഉന്നതിയിലേക്ക്‌ എത്തിക്കുക സാധ്യമല്ല: ജെ നന്ദകുമാര്‍

18 നവംബര്‍ 2014, ജയ്പ്പൂര്‍ :  വിശ്വത്തെ മഹത്തരമാക്കുക (കൃണ്വന്തോ വിശ്വം ആര്യം – Let us make this world a noble place to live in)  എന്ന ഏക ലക്ഷ്യമാണ്‌ ഭാരതത്തിനു മുന്നിലുള്ളതെന്നും സമാജത്തെ സുദൃഢമാക്കാതെ കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്‌ട്രത്തെ ഉന്നതിയിലേക്ക്‌ എത്തിക്കുക സാധ്യമല്ലെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാര്‍. രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വത്തെ മഹത്തരമാക്കാനുള്ള ഭാരതത്തിന്റെ പരിശ്രമം നൂറ്റാണ്ടുകളായി നടന്നുവരുന്നു. ഇതിനിടെ പലപ്രതിബന്ധങ്ങളും നേരിട്ടു.
ഈ പ്രതിബന്ധങ്ങളെയൊക്കെ തരണം ചെയ്യുവാനും  രാഷ്‌ട്രത്തെ പരംവൈഭവത്തിലേക്ക്‌ നയിക്കാനും ഡോക്‌ടര്‍ജി സംഘസ്ഥാപനം നടത്തി. ശക്തിശാലിയായ രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിന്‌ സമാജപരിവര്‍ത്തനം കൂടിയേ തീരൂ. സംസ്കരിക്കപ്പെട്ട സമാജത്തിനെ ആധാരമാക്കിയാണ്‌ രാഷ്ട്രത്തിന്റെ പരംവൈഭവം സാധ്യമാക്കേണ്ടത്‌. സമാജപരിവര്‍ത്തനത്തിനുള്ള ആദ്യപടി വ്യക്തി നിര്‍മ്മാണമാണ്‌. സമാജത്തെ സുദൃഢമാക്കാതെ കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്‌ട്രത്തെ ഉന്നതിയിലേക്ക്‌ എത്തിക്കുക സാധ്യമല്ല. അതിനാല്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന കാര്യമാണ്‌ സംഘം ചെയ്തുകൊണ്ടിരിക്കുന്നത്‌. സമാജം, സംഘാടനം, രാഷ്ട്രവൈഭവം എന്നിവയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അതുകൊണ്ട്‌ തന്നെ സത്യസന്ധമായി വാര്‍ത്തകള്‍ സമാജത്തിലേക്കെത്തിക്കാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകണം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്താപ്രചരാകരെന്നതില്‍ നിന്നും മാറി വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നവരായി. കെകെട്ടുകഥകളെ മേമ്പൊടി ചേര്‍ത്ത്‌ ആകര്‍ഷകവും വിശ്വാസയോഗ്യവുമാക്കുകയാണ്‌. സ്വാതന്ത്ര്യത്തിനു മുന്‍പ്‌ മാധ്യമപ്രവര്‍ത്തകര്‍ ആദര്‍ശശാലികളായിരുന്നു. തുറന്നസമീപനവും സമര്‍പ്പണഭാവവും ജീവിതമൂല്യങ്ങളും അവര്‍ക്ക്‌ കൈമുതലായുണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മാധ്യമങ്ങളുടെ മട്ടുംഭാവവും മാറി. മത്സരം വര്‍ദ്ധിച്ചെങ്കിലും ആരോഗ്യകരമായിരുന്നില്ല. അഹിതകരമായ വാര്‍ത്തകള്‍ക്കാണ്‌ മാധ്യമങ്ങളില്‍ എന്നും പ്രാമുഖ്യം. വ്യക്തികള്‍ക്കും സമാജത്തിനും പ്രേരണാദായകമായ വാര്‍ത്തകള്‍ തുലോം കുറവാണ്‌. ദേശീയചിന്തകള്‍ക്കും സദ്‌വാര്‍ത്തകള്‍ക്കും മാധ്യമങ്ങള്‍ പ്രഥമപരിഗണന നല്‍കണമെന്നും ജെ.നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മാധ്യമ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി നല്‍കി.

ജേര്‍ണലിസം വിഭാഗം മേധാവി പ്രൊ. സഞ്ജീവ്‌ ഭാനാവത്‌, പ്രാന്തപ്രചാരക്‌ ശിവ്ലഹരി, പ്രാന്തപ്രചാര്‍ പ്രമുഖ്‌ മഹേന്ദ്ര സിംഹള്‍, വിശ്വസംവാദ കേന്ദ്രം സംയോജകന്‍ വിവേക്‌ കുമാര്‍, പ്രതാപ്‌ യൂണിവേഴ്സിറ്റി മാധ്യമ ജേര്‍ണലിസം മേധാവി ഡോ. യോഗേഷ്‌ ശര്‍മ്മ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു

Filed in

ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസില്‍ മാതൃഭൂമി വാരിക എഡിറ്റര്‍ക്ക് സമന്‍സ്

ആറന്മുള ഗ്രാമത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Related posts