6:55 pm - Monday October 23, 2017

നവമാധ്യമങ്ങള്‍ രാഷ്ട്ര ഹിതത്തിനുപയുക്തമാകണം : ജെ നന്ദകുമാര്‍

ഭോപ്പാല്‍ : ആശയ വിനിമയ രംഗത്തെ വിപ്ലവത്തില്‍ ഏവര്‍ക്കും ശബ്ദിക്കാനുള്ള അവസരമേകുന്നതിലും അവസാന വരിയിലെ അവസാന വ്യക്തിയിലേക്ക്‌ വരെ വിവരങ്ങള്‍ എത്തിക്കുന്നതിലും നവമാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരിക്കുന്നുവെന്ന് ജെ.നന്ദകുമാര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന നവമാധ്യമ ശില്‍പ്പ ശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവ മാധ്യമങ്ങളുടെ പ്രഭാവത്തില്‍ ജനങ്ങളുടെ ഇടയിലെ അതിര്‍വരമ്പ്‌ മാഞ്ഞു പോയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഭാവനകളും വിചാരങ്ങളും സമാജത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ നവമാധ്യമങ്ങളിലൂടെ സാധിക്കുന്നു.  ഭാരതം ഇന്നു യുവ രാഷ്ട്രമാണ്‌. യുവതി-യുവാക്കളിലേക്ക്‌ നമ്മുടെ ആശയങ്ങളെത്തിക്കുവാന്‍ നവ മാധ്യമങ്ങള്‍ സഹായകമാകും. ഇന്നു പത്ത്‌ കോടിയോളം ഭാരതീയര്‍ ഫേസ്ബുക്കില്‍ സജീവമാണ്‌. അഞ്ചു കോടിയില്‍ പരം യൂട്യൂബിന്റെ ഉപയോക്താക്കളാണ്‌. മൂന്ന് കോടിയിലധികം പേര്‍ ട്വിറ്ററിലും സജീവമാണ്‌.

audienceഈ നവ മാധ്യമങ്ങള്‍ ഇന്നു സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ ശബ്ദമായി മാറിക്കഴിഞ്ഞു. അതില്‍ സകാരാത്മക ചിന്തയുള്ളവരുടെ പ്രാതിനിധ്യം ഇനിയും കൂടേണ്ടതുണ്ട്‌. അതിനുള്ള പരിശ്രമമാണ്‌ ഇനി നടത്തേണ്ടത്‌.  ഒരേ വ്യക്തി തന്നെയാണ്‌ രചയിതാവും സമ്പാദകനും പ്രസാധകനുമെന്നതാണ്‌ നവമാധ്യമങ്ങളുടെ സൗന്ദര്യം. ഇവയെ നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ സമാജത്തിനും രാഷ്ട്രത്തിനും ഹിതകരമായി ഭവിക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ തിരസ്ക്കരിക്കുകയോ കണ്ണടയ്ക്കുകയോ ചെയ്ത കാര്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെയാണ്‌ വെളിച്ചം കണ്ടത്‌. പല അവസരങ്ങളിലും ഇത്തരം കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ദൗത്യം മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പകരം നവ മാധ്യമങ്ങള്‍ ഏറ്റെടുത്തു.

തങ്ങളുടെ രചനകളെ സമാജത്തിനു ഹിതകരമാക്കി മാറ്റുന്നതിനായി നവമാധ്യമ ഉപയോക്താക്കളെ ജാഗരൂകരാക്കേണ്ടതുണ്ട്‌. നവമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ മുഖ്യധാരാമാധ്യമങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും സര്‍വ്വസാധാരണക്കാര്‍ക്കിടയിലേക്ക്‌ കൂടുതലിറങ്ങിച്ചെന്നിരിക്കുകയുമാണെന്ന് ജെ.നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

* രാഷ്ട്രീയസ്വയംസേവക സംഘം അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖും പ്രചാരകനുമാണ്‌ ജെ.നന്ദകുമാര്‍

Filed in

Media Workshop News from Madhya Pradesh

Dr APJ Abdul Kalam offered tributes to RSS Founder Dr Keshav Baliram Hedgewar at ‘Smruti Mandir’ Nagpur

Related posts