3:13 pm - Friday December 16, 6039

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ശിബിരം ആരംഭിച്ചു

രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി ശിബിരം ”ജാഗൃതി” എറണാകുളം ഭാസ്‌കരീയത്തില്‍ ആരംഭിച്ചു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ചെയര്‍മാന്‍ മധു. എസ്. നായര്‍ ശിബിരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളത്തിലെ 37 സംഘജില്ലകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്

രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര സംഘചാലക് വന്നിയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.

അട്ടപ്പാടി സ്വാമി വിവേകാന്ദന്ദ മെഡിക്കല്‍ മിഷന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. നാരായണന്‍, ആര്‍.എസ്.എസ് കേരള പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Filed in

അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ്. പഞ്ചാബ് പ്രാന്തസഹസംഘചാലക് അന്തരിച്ചു

CRIME AND REDEMPTION : TOI Article on Rashtriya Swayamsevak Sangh

Related posts