10:05 pm - Tuesday October 17, 2017

അപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു മാതൃകയായി കുടുംബാംഗങ്ങള്‍

നെടുമങ്ങാട് : അപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക്ക മരണം സംഭവിച്ച എം.പി ജിതിന്റെ (26) അവയവങ്ങള്‍ കുടുംബാംഗങ്ങള്‍ ദാനം ചെയ്തു. അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതം ലഭിച്ചതിനെ തുടര്‍ന്ന് ജിതിന്റെ ശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും അവയവങ്ങള്‍ നീക്കം ചെയ്യുകയുമായിരുന്നു. മാര്‍ച്ച് 7-ന് അരശുപ്പറമ്പ് – കൊപ്പം റോഡില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ്‌ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. വി.എച്ച്.എസ്.ഇക്കു ശേഷം ഒപ്ടിക്കല്‍ ടെക്‌നീഷ്യനായി ജോലിചെയ്തുവരുകയായിരുന്ന ജിതിന്‍ സ്വന്തം സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അരശുപ്പറമ്പ് ഇന്ദീവരത്തില്‍ മോഹനന്‍ ആശാരിയുടെയും പ്രേമകുമാരിയുടെയും മകനായ ജിതിന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനാണ്. എം.പി ജിഷ്ണു (മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്), എം.പി ജിനേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

News Feed
Filed in

IUML’s crescent and star in question paper evokes protest

മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ്‌ യൂസഫലി കേച്ചേരി ഇനി ഓര്‍മ്മ

Related posts