6:46 pm - Monday October 23, 2017

സി.പി.എം വിരുദ്ധരെന്ന് മുദ്രകുത്തുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ആശങ്ക

സി.പി.എം വിരുദ്ധരെന്ന് മുദ്രകുത്തുമോ എന്ന ആശങ്ക മൂലം ടി.പി വധക്കേസ്‌ അന്വേഷിച്ച ഡി.വൈ.എസ്‌.പിമാര്‍ കെ. മനോജ്‌ വധക്കേസ്‌ അന്വേഷണ ചുമതലയില്‍ നിന്നും തങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ടതായി സൂചന. മുന്‍പ്‌ ടി.പി ചന്ദ്രശേഖരന്‍ വധം അന്വേഷിച്ചപ്പോഴും ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും എത്ര ഉന്നതരായാലും നടപടി എടുക്കുമെന്നും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അന്വേഷണം താഴെ തട്ടില്‍ മാത്രം ഒതുങ്ങിയ സാഹചര്യത്തിലാണ്‌ കെ.മനോജ്‌ വധം കേന്ദ്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി ഏറുന്നത്‌.

കണ്ണൂരില്‍ പത്തു ദിവസത്തിനുള്ളില്‍ രണ്ടു പേരാണ്‌ കൊലക്കത്തിക്കിരയായത്‌. ഇതിനു പിന്നിലെ സി.പി.എമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങളുടെ ഗൂഢാലോചന പുറത്തുവരണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയേ തീരൂ. എന്നാല്‍ പോലീസ്‌ സംവിധാനം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കരിക്കപ്പെട്ട കേരളം പോലുള്ളൊരു സംസ്ഥാനത്ത്‌ നിക്ഷ്പക്ഷമായ അന്വേഷണം സാധ്യമല്ലെന്ന് സര്‍വ്വ സാധാരണക്കാരായ ജനങ്ങള്‍ക്കു പോലും ഉത്തമ ബോധ്യമുണ്ട്‌. കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലകളില്‍ നൂറിലേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. ബി.ജെ.പിയുടെയും ആര്‍.എസ്‌.എസ്സിന്റെയും വളര്‍ച്ചയില്‍ ഭീതിപൂണ്ട ഇടത്‌-വലതു മുന്നണികള്‍ എക്കാലത്തും നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന മുറവിളി കേട്ടില്ലെന്നു നടിക്കുകയായിരുന്നു. ശക്തമായ മൂന്നാം ബദല്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുവാന്‍ ഇടത്‌-വലത്‌ ഒത്തുക്കളിയും പരസ്യമായ രഹസ്യമാണ്‌. ഇത്തരം രാഷ്ട്രീയ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ നിലപാട്‌ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍  എത്രയും പെട്ടെന്ന്  കെ.മനോജ്‌ വധക്കേസ്‌ അന്വേഷണചുമതല കേന്ദ്ര ഏജന്‍സിക്കു കൈമാറുകയാണ്‌ വേണ്ടത്‌.

News Feed
Filed in

ബി.ജെ.പിയിലേക്കുള്ള അടുത്ത ഒഴുക്ക്‌ കോണ്‍ഗ്രസില്‍ നിന്ന് : പി.ടി. തോമസ്‌

ദേശവിരുദ്ധക്കുറ്റം ചുമത്തി; മനോജ് വധക്കേസ് എന്‍.ഐ.എ.യിലേക്ക്

Related posts