9:02 am - Tuesday January 23, 2018

സിപിഎം അക്രമത്തിന് പിന്നില്‍ അസഹിഷ്ണുത ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍

സിപിഎം അക്രമത്തിന് പിന്നില്‍ അസഹിഷ്ണുത ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പ ി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ കോട്ടയത്ത്
പുറപ്പെടുവിക്കുന്ന പത്ര പ്രസ്താവന

കോട്ടയം: മാര്‍ക്‌സിസ്റ്റു ഭീകരതയ്ക്ക് കണ്ണൂരിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി ഇരയായിരിക്കുകയാണ്. സിപിഎം രക്തദാഹികളുടെ നിഷ്ഠൂരതയ്ക്ക് ഇരയായി തില്ലങ്കേരി പുള്ളിപ്പൊയിലിലെ മാവില വിനീഷ് ആണ് സപ്തംബര്‍ 3 രാത്രി കൊല്ലപ്പെട്ടത്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹ് സുജേഷിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് തിരിച്ചുവരുന്നതിനിടയിലാണ് അക്രമം നടന്നത്. പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് കൃത്യം നടത്തിയതെന്ന് പരിക്കുകളില്‍നിന്ന് വ്യക്തമാണ്.

IMG-20160904-WA0010

മുഴക്കുന്ന് തില്ലങ്കേരി പഞ്ചായത്തുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തിപ്രാപിക്കുന്നതിലെ അസഹിഷ്ണുതയാണ് സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പഞ്ചായത്തുകളില്‍ നേടിയ വിജയമാണ് പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചത്. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ സിപിഎം വിലക്കുകള്‍ മറികടന്ന് വന്‍ ജനപങ്കാളിത്തം ഉണ്ടായത് സഹിക്കാതെയാണ് അന്ന് അക്രമം നടന്നത്.

IMG-new

കൂലിപ്പണിക്കാരനായ യുവാവിനെ വെട്ടിക്കൊന്നതിലൂടെ പാവപ്പെട്ട ഒരു കുടുംബത്തെയാണ് സിപിഎം നിരാലംബമാക്കിയിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ക്രിമിനലുകളെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ പാര്‍പ്പിച്ചവര്‍തന്നെയാണ് അക്രമത്തിന് പിന്നില്‍. ഉന്നതതല ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരസ്യമായ കലാപാഹ്വാനമാണ് ക്രിമിനലുകള്‍ അഴിഞ്ഞാടാനുള്ള സാഹചര്യമൊരുക്കുന്നത്. ലോക്കല്‍ പോലീസ് സിപിഎം നേതൃത്വത്തിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നതിനും കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരുന്നതിനും സംസ്ഥാന ഭരണകൂടം തയ്യാറാവണം. സംഘടനാ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഗോപാലന്‍കുട്ടി മാസ്റ്റര്‍
പ്രാന്തകാര്യവാഹക്‌

News Feed

ക്ഷേത്രാരാധനയിലെ ലിംഗസമത്വവും ഹിന്ദുത്വവും : ആര്‍.ഹരി (ആര്‍.എസ്.എസ് മുന്‍ അഖില ഭാരതിയ ബൌദ്ധിക ശിക്ഷണ്‍ പ്രമുഖ് )

സര്‍ക്കാര്‍ നീക്കം ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ : ആര്‍.എസ്.എസ്‌

Related posts