5:37 pm - Tuesday November 21, 2017

സ്വന്തം കുടുംബത്തിനു അധികാരം വീതിച്ചു നല്‍കുകയും മറ്റ് കുടുംബങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം : പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍

കോഴിക്കോട്: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം എല്ലാ അതിരുകളും കടന്നിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇന്നലെ പിണറായിയില്‍ രമിത്ത് എന്ന പത്തൊമ്പത് വയസ്സുകാരനെ കൊലക്കത്തിക്കിരയാക്കിയിരിക്കുകയാണ്. രമിത്തിന്റെ പിതാവ് ഉത്തമനെ നേരത്തെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഒരു കുടുംബത്തെതന്നെ ഇല്ലാതാക്കുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് തന്നെയാണ് ഇപ്പോള്‍ കൊലപാതകം നടന്നിരിക്കുന്നത്. അധികാര ശക്തി ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമത്തെ വകവെച്ചു കൊടുക്കാന്‍ തയ്യാറല്ലെന്ന് നേതൃത്വം മനസ്സിലാക്കണം. സിപിഎം നേതാക്കളുടെ കുടുംബക്കാര്‍ക്ക് അധികാരം വീതംവെച്ചു നല്‍കുകയും മറ്റു സംഘടനകളിലുള്ളവരെ കുടുംബത്തോടെ ഇല്ലാതാക്കുകയും ചെയ്യുകയാണ്. തങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ കടുത്ത ഗ്രൂപ്പ് വൈരം മറച്ചുവെക്കാനും നേതൃത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പു ഇല്ലാതാക്കാനുമാണ് സിപിഎം കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കൊലപാതക രാഷ്ട്രീയത്തെ പരസ്യമായി പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചിരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതു സമൂഹം പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ ജനാധിപത്യത്തിന് വിരുദ്ധമാണ്:അമിത് ഷാ

RSS സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രഭാഷണം

Related posts