3:11 pm - Saturday November 24, 9145

രാജനഗരിയെ പുളകമണിയിച്ച് വിജയധ്വനി

നീലേശ്വരം : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാസര്‍ഗോഡ് റവന്യൂജില്ലാ ഘോഷ് സാംഘിക് ‘വിജയധ്വനി’ അക്ഷാര്‍ത്ഥത്തില്‍ രാജനഗരിയായ നീലേശ്വരത്തിനു നയനാനന്ദകരമായ കാഴ്ച്ചയായി മാറി. ഇതാദ്യമായാണ് റവന്യൂജില്ലാ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഘോഷ് സാംഘിക് നടക്കുന്നത്. നീലേശ്വരം പള്ളിക്കരയില്‍ നിന്നാരംഭിച്ച പഥസഞ്ചലനത്തിലും തുടര്‍ന്ന് രാജാസ് ഹയര്‍സെക്കണ്ടറി വിദ്യാലയത്തില്‍ നടന്ന സാംഘികിലും 620 ഘോഷ്‌വാദകര്‍ പങ്കെടുത്തു.
1-4
ആര്‍.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് കെ.വി ഉണ്ണികൃഷ്ണന്‍ പരിചയഭാഷണം നടത്തി. ആര്‍.എസ്.എസ്. കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. പ്രാന്തീയ കാര്യകാരി അംഗം പി.കെ. വത്സന്‍ മുഖ്യപ്രഭാഷണം നടത്തി.
ആര്‍.എസ്.എസ്. കേരള സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശനന്‍, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, ഘോഷ് സംയോജക് പി.കെ. രാജീവന്‍, കാര്യകാരി സദസ്യന്‍ പി.പി സുരേഷ് ബാബു, ആര്‍.എസ്.എസ്. ദക്ഷിണ കര്‍ണ്ണാടക സഹപ്രാന്തപ്രചാരക് ഗുരുപ്രസാദ്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ചന്ദ്രശേഖര്‍ ജാഗിര്‍ദാര്‍, സഹസേവാ പ്രമുഖ് സുധാകര്‍ എന്നിവര്‍ സംബന്ധിച്ചു.
1-3

News Feed
Filed in

To defame ABVP by forged video is a devious act on the part of the Left – VinayBidre

Protest March of GIA on 15th February 2016 against Anti-national Activities in JNU and Press Club of India

Related posts