7:34 am - Saturday September 23, 2017

വിട പറഞ്ഞിട്ട്‌ ഒരു വര്‍ഷം

രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ല മുൻ ശാരീരിക് പ്രമുഖ് സ്വർഗീയ മനോജ് കുമാർ കൊല്ലപ്പെട്ടിട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ശ്രദ്ധാഞ്ജലി ദിനത്തിൽ രാവിലെ 8 മണിക്ക് കതിരൂർ ഡയമണ്ട് മുക്കിലെ സ്മൃതി മന്ദിരത്തിൽ നടന്ന പുഷ്പാർച്ചനയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പേർ പങ്കെടുത്തു.

തുടർന്ന് നടന്ന അനുസ്മരണ സാംഘിക്കിൽ സിമാ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ ശ്രീ എ ഗോപാലകൃഷ്ണൻ അനുസ്മരണഭാഷണം നടത്തി. ശ്രേഷ്ഠമായ ഒരു ലക്ഷ്യത്തിനു വേണ്ടി ജനാധിപത്യ രീതിയിൽ നിശബ്ദമായി പ്രവർത്തിക്കുന്ന സംഘ പ്രസ്ഥാനത്തിന് കണ്ണൂർ ജില്ലയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീ എഗോപാലകൃഷ്ണൻ സൂചിപ്പിച്ചു. സംഘ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനിടയിൽ കേരളത്തിൽ ഇതുവരെയായി ഇരുന്നൂറ്റി അമ്പതോളം സംഘ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.

2

സംഘ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാൻ നടന്നിയ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം സംഘ പ്രവർത്തനം ശഞ്ഞിപ്പെടുന്ന കാഴ്ചയാണ് നമുക്ക് ഇന്ന് കാണാൻ സാധിക്കുന്നത്. എന്തിനു വേണ്ടിയാണോ മനോജ് തന്റെ ജീവൻ വെടിഞ്ഞത് ആ പ്രവർത്തനത്തെ ശക്ത്തിപ്പെടുത്തുക എന്നതാണ് ഈ സമയത്ത്  നാം ചെയ്യേണ്ടത് എന്നദ്ദേഹം സൂചിപ്പിച്ചു. താലൂക്ക് സംഘചാലക് ശ്രീ എം കെ ശ്രീകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിഭാഗ് സംഘചാലക് ശ്രീ സി ചന്ദ്രശേഖരൻ, ജില്ലാ സംഘചാലക് ശ്രീ സി പി രാമചന്ദ്രൻ , പ്രാന്ത കാര്യവാഹ് ശ്രീ.പി ഗോപാലൻകുട്ടി മാസ്റ്റർ, തുടങ്ങി സംഘത്തിന്റെയും പരിവാർ സംഘടനയുടേയും നിരവധി പ്രവർത്തകരും അമ്മമാരും സാംഘിക്കിൽ പങ്കെടുത്തു.

News Feed

കതിരൂര്‍ മനോജ്‌ വധം: സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

സേവാഭാവനയുടെ മഹത്തായ മാതൃകയായി കെ മനോജിന്റെ ശ്രദ്ധാഞ്ജലി ദിനം

Related posts