10:19 pm - Tuesday October 17, 2017

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം ഇനിയും മുന്നേറേണ്ടതുണ്ട് : ഡോ ജി ഗോപകുമാര്‍

വിദ്യാഭ്യസമുള്‍പ്പെടെയുള്ള പലമേഖലകളിലും മുന്നിലാണെ് പല പഠനങ്ങളും പറയുമ്പോഴും ഉന്നത വിദ്യഭ്യാസരംഗത്ത് കേരളം ഇപ്പോഴും പിന്നിലാണെ് കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍. ബാലഗോകുലത്തിന്റെയും തപസ്യയുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിക്കപ്പെട്ട സാരഥി പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കാസര്‍ഗോഡ്, വയനാട്, ഇടുക്കി എന്നീ ജില്ലകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നോക്കം നില്‍ക്കുകയാണ്. പി.എസ്.സി പരീക്ഷകളിലും കാസര്‍ഗോഡ് ജില്ലക്കാര്‍ വളരെ പിന്നിലാണ്.
മൃദുലരാഷ്ട്രം എന്ന സങ്കല്‍പ്പ പ്രകാരം ഒരു രാഷ്ട്രത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ സാംസ്‌കാരിക, വിദ്യാഭ്യാസ, ആധ്യാത്മിക-ആത്മീയ രംഗങ്ങളില്‍ പുരോഗതി കൈവരിക്കേണ്ടതുണ്ട്. സാംസ്‌കാരിക രംഗത്ത് ഭാരതത്തിനു അതിന്റെതായ സ്ഥാനമുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ജീവിത വിജയത്തിനുള്ള പാസ്‌പോര്‍ട്ടാണ് ഉന്നത വിദ്യാഭ്യാസം. കേന്ദ്രസര്‍വ്വകലാശാലയുടെ വരവ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കേരളത്തെ സഹായിക്കും. കേന്ദ്രസര്‍വ്വകലാശാലയുടെ വരവ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കേന്ദ്രസര്‍വ്വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിനും പുരോഗതിയ്ക്കും പൊതുസമൂഹത്തിന്റെ ധാര്‍മ്മിക പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Filed in

കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്ത് തിലകക്കുറിയായി സാരഥി പുരസ്‌കാര സമര്‍പ്പണം

Police Arrest CPM Activist in Manoj Murder Case

Related posts