3:08 pm - Saturday October 18, 0684

കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകളരി സംഘടിപ്പിച്ചു

ആലൂവ : പ്രമുഖ മലയാള വാരിക കേസരിയുടെ ആഭിമുഖ്യത്തില്‍ പുതുമുഖ എഴുത്തുകാര്‍ക്ക്‌ വേണ്ടിയുള്ള ഏകദിന എഴുത്തുകളരി സംഘടിപ്പിച്ചു.
ആലുവ വിദ്യാധിരാജ വിദ്യാലയത്തില്‍ നടന്ന പരിശീലന പരിപാടി ബാലഗോകുലത്തിന്റെ സംസ്ഥാന മാര്‍ഗ്ഗദര്‍ശി ശ്രീ എം.എ കൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

r hari
‘കാലാതിവര്‍ത്തിയാകുന്ന എഴുത്ത്‌’ എന്ന വിഷയത്തില്‍ പ്രൊഫസര്‍ ടി.പി സുധാകരനും എഴുത്തിലെ ഭാഷാശുദ്ധി എന്ന വിഷയത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി. ബാലകൃഷ്ണനും ‘ലേഖന ശില്‍പ്പം എങ്ങനെയാവണം’ എന്ന വിഷയത്തില്‍ ജി.കെ. സുരേഷ്‌ ബാബുവും ക്ലാസുകള്‍ നയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ അഖില ഭാരതീയ ബൗദ്ധിക്‌ ശിക്ഷണ്‍ പ്രമുഖും സൈദ്ധാന്തികനുമായ ആര്‍. ഹരി ‘എഴുത്തിലെ ആധികാരികത,’ ‘സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്ത്‌’ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അന്‍പത്‌ പുതുമുഖ എഴുത്തുകാര്‍ പരിപാടിയില്‍ പങ്കെടുത്തു.
കേസരി മുഖ്യ പത്രാധിപര്‍ ഡോ: എന്‍. ആര്‍ മധു സ്വാഗതവും ഷാജി വരവൂര്‍ നന്ദിയും പറഞ്ഞു.

speakers

IMG_0968

Filed in

മംഗള്‍യാന്‍ ദൗത്യം 450 കോടിയുടെ ഞൊടുക്ക് വിദ്യയെന്ന് മുസ്ലിം ലീഗ് വാരിക

OPEN LETTER TO PRIME MINISTER OF INDIA

Related posts