9:26 am - Wednesday September 20, 2017

കാസര്‍ഗോഡ്‌ കരിന്തളം ലാറ്ററൈറ്റ്‌ ഖനന വിരുദ്ധ സമിതിക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്ന് ആറന്മുള സമര നായകന്‍

കാസര്‍ഗോഡ്‌ / കരിന്തളം : ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തുന്ന ലാറ്ററൈറ്റ്‌ ഖനന പദ്ധതിക്കെതിരെ കാസര്‍ഗോഡ്‌ ജില്ലയിലെ കരിന്തളത്ത്‌ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിനു ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി മുഖ്യരക്ഷാധികാരിയും ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ ഭാവുകങ്ങള്‍ നേര്‍ന്നു.

കേരള ക്ലേയ്സ്‌ ആന്റ്‌ സെറാമിക്സ്‌ പ്രൊഡക്‌ട്സ്‌ ലിമിറ്റഡിന്റെ (KCCP Limited)  ഖനിയ്ക്ക് മുന്നിലെ സത്യാഗ്രഹ പന്തൽ സന്ദര്‍ശിക്കവേ ആറന്മുളയിലെ ജനങ്ങള്‍ നേടിയ വിജയം ഭൂമാഫിയകള്‍ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മാത്രം വെച്ച്‌ പുലര്‍ത്തുന്ന കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്കും സര്‍ക്കാരുകള്‍ക്കും കനത്ത താക്കീതാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു  . ജൂണ്‍ 5-നു പരിസ്ഥിതിദിനാചരണം കഴിഞ്ഞാല്‍ സര്‍ക്കാരിനു പരിസ്ഥിതിയെ കുറിച്ച്‌ ചിന്തയില്ല.  പാലക്കാട്ടെയും കുട്ടനാട്ടിലെയും നെല്‍ പാടങ്ങള്‍ സര്‍വ്വ നിയമവും ലംഘിച്ച്‌ മണ്ണിട്ട്‌ നികത്തുകയാണ്‌. സമൃദ്ധമായ മഴ ലഭിക്കുന്ന കേരളത്തില്‍ വേനല്‍ കനക്കുമ്പോള്‍ കടുത്ത ജലക്ഷാമമാണെന്നും കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തുന്നതോടെ ജലനിരപ്പ്‌ താഴുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അനിശ്ചിത കാല സമരത്തിന്റെ 118-ാ‍മത്തെ ദിവസമായ ഇന്നലെയാണ്‌ (മെയ്‌ 27) കുമ്മനം രാജശേഖരന്‍ കരിന്തളം ഖനിയുടെ മുന്‍വശത്തുള്ള  സത്യാഗ്രഹ സമര പന്തല്‍ സന്ദര്‍ശിച്ചത്‌. ആര്‍.എസ്‌.എസ്‌ കണ്ണൂര്‍വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ എ. വേലായുധന്‍, ഹിന്ദു ഐക്യ വേദി ജില്ലാ സംഘടനാ സെക്രട്ടറി വി. ഗോവിന്ദന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

 

DSC05180_resize_resize

 

DSC05182_resize_resize

News Feed
Filed in

Aviation ministry cancels nod for Aranmula airport

Nagpur witnessed spectacular path sanchalan as part of thrithiya varsha sangha shiksha varg

Related posts