5:40 am - Wednesday September 20, 2017

സിപിഎം ആയുധ പ്രയോഗത്തിലൂടെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നു: കുമ്മനം രാജശേഖരന്‍

പയ്യന്നൂര്‍: സിപിഎം നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും ആശയ പ്രചരണത്തെ ഭയന്ന് ആയുധ പ്രയോഗത്തിലൂടെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പയ്യന്നൂരില്‍ സിപിഎം അക്രമികളുടെ വെട്ടേറ്റ് മരിച്ച ബിഎംഎസ് പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പയ്യന്നൂരിലെത്തിയതായിരുന്നു അദ്ദേഹം.

2

പൗരാവകാശവും മനുഷ്യാവകാശവും നടപ്പിലാക്കേണ്ട ഭരണകക്ഷി കൂടിയായ പാര്‍ട്ടി നിയമം കയ്യിലെടുത്ത് നിരപരാധികളെ കൊന്നൊടുക്കുകയാണ്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. ഭാരതത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും രാഷ്ടീയ അക്രമങ്ങള്‍ നടക്കുന്നില്ല. സിപിഎം കൊലക്കത്തി താഴെ വെച്ചാല്‍ മാത്രമെ കണ്ണൂരില്‍ സമാധാനം വരൂ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനോദ് വധക്കേസിലെ പ്രതികള്‍ തന്നെയാണ് കേസിലെ പ്രധാന സാക്ഷിയായ രാമചന്ദ്രനെ വധിച്ചത്. കുറ്റവാളികളെ വ്യക്തമായി തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

News Feed
Filed in

സി.കെ രാമചന്ദ്രന് പയ്യന്നൂരിന്റെ മണ്ണ് കണ്ണീരോടെ വിട പറഞ്ഞു

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം

Related posts