3:13 pm - Thursday December 16, 2100

കാവുമ്പള്ള ശ്രീധര്‍മ്മശാസ്ത ഭജനമന്ദിരത്തിനും അയ്യപ്പന്മാര്‍ക്കും നേരെയുണ്ടായ അക്രമം അപലപനീയം : കുമ്മനം രാജശേഖരന്‍

കാസര്‍ഗോഡ് : ചട്ടഞ്ചാല്‍ കാവുമ്പള്ള ശ്രീധര്‍മ്മശാസ്ത ഭജനമന്ദിരത്തിനും അയ്യപ്പഭക്തര്‍ക്കും നേരെയുണ്ടായ അക്രമത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അപലപിച്ചു.

സമാധാനപരമായി ശരണഘോഷം മുഴക്കി, അയ്യപ്പ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കവേയാണ് യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ഭജനമന്ദിരത്തില്‍ പ്രവേശിച്ച് തേര്‍വാഴ്ച്ച നടത്തിയത്. സ്വതന്ത്രമായി ആരാധന നടത്തുവാന്‍ ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന അവകാശത്തെയാണ് അക്രമികള്‍ ധ്വംസിച്ചത്. അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടതു-വലതു മുന്നണികളുടെ നേതാക്കള്‍ കേരളത്തില്‍ ഹൈന്ദവാരാധനാലയങ്ങള്‍ക്കു നേരെയുണ്ടാകുന്ന അക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ വ്യക്തിവിദ്വേഷം മൂലമുണ്ടാകുന്ന അക്രമങ്ങള്‍ പോലും ഹിന്ദുസമൂഹത്തിന്റെ മേല്‍കെട്ടിവെക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരളത്തില്‍ ഹൈന്ദവാരാധാനാലയങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആസൂത്രിതമായ അക്രമങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ പോലും കൂട്ടാക്കുന്നില്ല.

ശബരിമല മണ്ഡലകാലത്ത് നടന്ന അക്രമത്തെ ഗൗരവമായാണ് കാണുന്നത്. അക്രമികള്‍ക്കു നേരെ നടപടിയുണ്ടായില്ലെങ്കില്‍ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.kavum palla

News Feed
Filed in

Day-3: Updates of Second Phase of relief activities by RSS Swayamsevaks at #ChennaiRains

The assault against Ayyappa devotees at Kavumballa Shri Dharma Sastha bhajan Mandir is reprehensible:Kummanam Rajasekharan

Related posts