3:11 pm - Monday November 23, 8522

ഫേസ്ബുക്കിലെ വ്യാജപ്രചരണം: കുമ്മനം രാജശേഖരന്‍ സൈബര്‍ സെല്ലിനു പരാതി നല്‍കി

പത്തനംതിട്ട: വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്‍ പത്തനംതിട്ട ഡി.വൈ.എസ്. പി (സൈബര്‍സെല്‍) മുമ്പാകെ പരാതി നല്‍കി. ‘ആറന്മുള വിമാനത്താവളം വരണം : കുമ്മനം’ എന്ന ചിത്രം ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്‌ തന്നെ തേജോവധം ചെയ്യുന്നതിനും ആശയകുഴപ്പം ഉണ്ടാക്കുന്നതിനും ഉദേശിച്ചുള്ളതാകയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ പോസ്റ്റ്‌

ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജ പോസ്റ്റ്‌

ആറന്മുള വിമാനത്താവളത്തിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭത്തെ തളര്‍ത്താനും തകര്‍ക്കാനും വേണ്ടി കോര്‍പ്പറേറ്റ് മാഫിയകള്‍ നടത്തുന്ന ഹീന ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജ പോസ്റ്റിങ്ങ് എന്ന് പരാതിയില്‍ വ്യക്തമാകി. താന്‍ ഇത്തരത്തിലുള്ള ഒരു സന്ദേശവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. പൈതൃക സമിതിയുടെപ്രവര്‍ത്തകര്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ശ്രദ്ധയില്‍പ്പെട്ടയുടന്‍ കുമ്മനത്തെ അറിയിക്കുകയായിരുന്നു. വിമാനത്താവള വിരുദ്ധ പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും ആറന്മുളക്കാരുടെ വിഷമങ്ങള്‍ക്ക് അന്തിമമായി പരിഹാരം ഉണ്ടാവുന്നത് പദ്ധതി ഇവിടെനിന്ന് ഒഴിവാകുമ്പോഴാണെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും പദ്ധതിക്കെതിരായ പോരാട്ടം തുടരും. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍നിന്ന് ആറന്മുള പരാമര്‍ശം നീക്കണമെന്ന് മന്ത്രിയോടു തന്നെ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Filed in

സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്,ആറന്മുള പരാമര്‍ശം നീക്കണം:കുമ്മനം രാജശേഖരന്‍

കേരള സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

Related posts