3:19 pm - Thursday February 23, 4941

സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നം അസഹിഷ്ണുതയല്ല, അസമത്വം: കുമ്മനം രാജശേഖരന്‍

കാസര്‍ഗോഡ് : നവോത്ഥാനത്തെക്കുറിച്ച് ഏതെങ്കിലും ചരിത്രകാരന്‍നിക്ഷപക്ഷമായി സത്യസന്ധമായും വസ്തുതകളുടെ അടിസ്ഥാനത്തിലുംഎഴുതുകയാണെങ്കില്‍ സമത്വ മുന്നേറ്റ യാത്രതങ്കലിപികളാല്‍ ചരിത്രത്തില്‍ രചിക്കപ്പെടുമെന്നും ചോദ്യം ചെയ്യപ്പെടേണ്ടത് അസഹിഷ്ണുതയല്ല, അസമത്വമാണെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. കാസര്‍ഗോഡ് വെച്ച് നടന്ന സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ഇടതു പാര്‍ട്ടികളും വലതു പാര്‍ട്ടികളും സമത്വ മുന്നേറ്റ യാത്രയെ എതിര്‍ക്കുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ല. അതിനുള്ള സ്വാതന്ത്ര്യം പോലും ഹിന്ദുക്കള്‍ക്കില്ലേ? സമത്വം വേണ്ട എന്നാണോ വി.എസും കൊടിയേരി ബാലകൃഷ്ണനും ആഗ്രഹിക്കുന്നത്? കൊടിയേരി ബാലകൃഷ്ണനും വി.എസും, ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനുമെല്ലാം സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്തിനാണ്? ഈ ചടങ്ങില്‍ ഭദ്രദീപം കൊളുത്തിയ ആരാധ്യ വിശ്വേശ തീര്‍ത്ഥ സ്വാമിജികളെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സവര്‍ണ്ണ മേധാവിയെന്നും അധഃസ്ഥിതരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നയാണെന്നുമൊക്കെ വിശേഷിപ്പിച്ചത്. വാസ്തവത്തില്‍ പേജാവര്‍ സ്വാമിജിയെക്കുറിച്ച് കൊടിയേരിക്കു വല്ലതും അറിയുമോ അതോ വല്ലവരും എഴുതിക്കൊടുത്തത് ഏറ്റുപറയുകയാണോ? നിര്‍ധനരുടെയും ദളിതരുടെയും ഉന്നമനത്തിനായി തന്റെ ആശ്രമം തന്നെ തുറന്നു കൊടുത്ത്, ദളിതരുടെ കോളനികളില്‍ കടന്നു ചെന്ന് അവരുടെ കൂടെ ഉണ്ണുകയും ഉറങ്ങുകയും ചെയ്ത സാത്വികനായ ആചാര്യ സ്വാമികളെയാണ് കൊടിയേരി ബാലകൃഷ്ണന്‍ അധിക്ഷേപിച്ചത്. അദ്ദേഹത്തെ അധിക്ഷേപിക്കുവാന്‍ കൊടിയേരി ബാലകൃഷ്ണന് എന്ത് അര്‍ഹതയാണുള്ളത്? നാളിതുവരെ കേരളത്തിലെ പട്ടിണിപാവങ്ങള്‍ക്കായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തു ചെയ്തുവെന്ന് പറയണം.

കാസര്‍ഗോഡ് ഒട്ടേറേ സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള മണ്ണാണ്ണ്. ശ്രീനാരായണ ഗുരുദേവന്റെ വത്സലശിഷ്യനായ സ്വാമി ആനന്ദ തീര്‍ത്ഥന്‍ കാസര്‍ഗോഡു വന്ന് ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ മറക്കാന്‍ സാധ്യമല്ല. ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അദ്ദേഹത്തിനു മര്‍ദ്ദനമേറ്റു. അന്ന് അതിനെതിരെ രംഗത്തുവരേണ്ടിയിരുന്നത് ഇടത് പ്രസ്ഥാനങ്ങളായിരുന്നു. എന്നാല്‍ ആനന്ദതീര്‍ത്ഥരോടൊപ്പം ഹൈന്ദവപ്രസ്ഥാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ആനന്ദതീര്‍ത്ഥര്‍ക്കു മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിച്ചിരുന്ന കല്ലട സുകുമാരന്‍ നവോത്ഥാന യാത്ര സംഘടിപ്പിച്ചപ്പോളതിനെ അപലപിച്ചതും ശക്തിയുക്തം എതിര്‍ത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.ആനന്ദതീര്‍ത്ഥര്‍ക്കു വേണ്ടിയോ സുകുമാരനു വേണ്ടിയോ ശബ്ദിക്കാന്‍ പോലും ഇ.എം.എസ് തയ്യാറായില്ലെന്നത് ഹൈന്ദവ സമൂഹം വേദനയോടെ കണ്ടുനിന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് വളര്‍ന്നത് ഹിന്ദുവികാരത്തെ മുതലെടുത്തുകൊണ്ട് തന്നെയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ശക്തി പ്രാപിക്കണമെങ്കില്‍ ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യണമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളാണ് പിന്നീട് അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനവും ഒക്കെ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനു പ്രേരകമായത്. ഇന്ന് കോണ്‍ഗ്രസിനു ഹിന്ദുക്കളെ വേണ്ടാതായിരിക്കുന്നു.

ഇടതുപാര്‍ട്ടികളും ഹിന്ദു വികാരം മുതലെടുക്കുകയായിരുന്നു. 1950-ല്‍ ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിക്കുവാന്‍ ശ്രമമുണ്ടായപ്പോള്‍ അതിനുത്തരവാദികളായവരെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഹിന്ദുക്കള്‍ക്കുറപ്പ് നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് അത് സൗകര്യപൂര്‍വ്വം മറന്നു. അതിനെക്കുറിച്ച് അന്വേഷണം നടത്തിയ കേശവ മെനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് അവര്‍ നിയമസഭയില്‍ വെച്ചില്ലെന്ന് പറയണം.

ശബരിമലയെക്കുറിച്ച് ഒട്ടനവധി അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഒക്കെ എങ്ങോ മറഞ്ഞു. പുല്‍മേട് ദുരന്തത്തില്‍ 102 അയ്യപ്പന്മാര്‍ ചവിട്ടേറ്റും ശ്വാസമുട്ടിയും കൊല്ലപ്പെട്ടു. പമ്പ ഹില്‍ടോപ്പിലെ തിക്കിലും തിരക്കിലും 53 അയ്യപ്പന്മാര്‍ ചതഞ്ഞരഞ്ഞു മരിച്ചു.ആ ദുരന്തത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മെനോന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടില്ല. കാരണം ഹിന്ദുക്കള്‍ക്ക് വേണ്ടി വാദിക്കാന്‍ ആളില്ലെന്നതു തന്നെ. ഹിന്ദുവിനു വേണ്ടി വാദിക്കാന്‍ ഒരു നിയമസഭാ സാമാജികന്‍ ഇല്ലാതെ പോയി. ഈ പ്രശ്‌നത്തിനു ഇത്തവണയെങ്കിലും പരിഹാരം കാണണം.

ഈ സമത്വ മുന്നേറ്റ യാത്ര ശംഖുമുഖത്തെ സാഗരതിരമാലകളെ സാക്ഷിയാക്കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവകാശവും തങ്ങള്‍ക്കുമുണ്ടെന്ന് ഹിന്ദുക്കള്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കും. ഈ യാത്ര കടന്നുച്ചെല്ലുന്ന വഴിയിലെ ഓരോ ഹിന്ദുവും പ്രതീക്ഷയോടെയാണീ യാത്രയെ നോക്കികാണുന്നത്. ഹിന്ദുക്കളുടെ സ്വപ്നവും മോഹവും പൂവണിയേണ്ടതുണ്ട്. വ്യത്യസ്ത സമുദായങ്ങളുടെ നേതാക്കളും വ്യത്യസ്ത പരമ്പരകളുടെ ആചാര്യന്മാരും ഇനീ വേദിയിലുണ്ട്. ഇവര്‍ ഒറ്റക്കെട്ടായി ഹിന്ദുസമൂഹത്തെ അഭിസംബോധന ചെയ്യുകയാണ്. ഈ ഹിന്ദു ഐക്യം വരുംകാലങ്ങളില്‍ നട്ടെല്ലുയര്‍ത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനാണ്. ഈ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും തോളോടുതോള്‍ ചേര്‍ന്നു കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അസഹിഷ്ണുതയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞുപരത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി അസമത്വമാണ്. എല്ലാ രംഗത്തുമുള്ള അസമത്വം മറച്ചുപിടിക്കുവാനാണ് അവര്‍ അസഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്നത്. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അസമത്വമാണ്. ഏറ്റവും ദരിദ്രരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിക്ക് 250 രൂപ സഹായധനം ലഭിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന മുസ്ലീം കുട്ടിക്ക് ലഭിക്കുന്നത് 1000 രൂപയാണ്. ഈ അസമത്വമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അസഹിഷ്ണുത ഇടത്-വലത് പാര്‍ട്ടികള്‍ക്കാണ്. ഒരു യാത്ര പുറപ്പെടുവാന്‍ വേണ്ടി തയ്യാറായാപ്പോള്‍ തന്നെ അസഹിഷ്ണുതയാണ് കാണുന്നത്. കേരളത്തില്‍ സഹിഷ്ണുത ഇല്ലെന്നാരോപിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാറാട് കടപ്പുറത്ത് 8 ഹിന്ദുസഹോദരങ്ങളെ പച്ചയ്ക്ക് കൊത്തിയരിയപ്പെട്ടതിനെക്കുറിച്ചെന്തേ പ്രതികരിക്കാത്തത്? 3 മാസങ്ങള്‍ക്കു ശേഷമാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്ച്യുതാനന്ദന്‍ മാറാട് സന്ദര്‍ശിച്ചത്. കേരളത്തില്‍ അത്യധികം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ നിശബ്ദരായി, നിശ്ചിന്തരായി നിലകൊണ്ടവരാണ് ഇന്ന് അസഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരഹര്‍തയുമില്ല. ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത് ‘അസമത്വമാണ്’. ഈ സമത്വത്തെ ചോദ്യം ചെയ്യുവാനും ജനമനഃസാക്ഷിയെ ഉണര്‍ത്തുവാനും അഭിപ്രായ സ്വരൂപണത്തിനായുമാണ് സമത്വമുന്നേറ്റ യാത്രയെന്നും യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

 

20151123_171745

News Feed
Filed in

Tributes paid to shri Ashok Singhal with pledge for Ram Temple in Ayodhya

Kerala chief secretary Jiji Thomson talks of spreading gospel of Jesus at church meeting

Related posts