9:09 am - Tuesday January 23, 2018

പോരാട്ടവീര്യമുള്ളവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയൂ: കുമ്മനം

കോട്ടയം: പോരാട്ടവീര്യമുള്ളവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയുവെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭരതര്‍ മഹാജനസഭ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുമാരനല്ലൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1940-ല്‍ നീലകണ്ഠന്‍ വൈദ്യന്റെയും മറ്റും നേതൃത്വത്തില്‍ ഭരതര്‍ മഹാജനസഭ സ്ഥാപിക്കപ്പെട്ടു എന്നത് അവരുടെ പോരാട്ടവീര്യത്തിന്റെ ഉദാഹരണമാണ്.ഒരു ഓഫീസില്‍ കയറിചെന്ന് ഒരുകാര്യം പറയുവാന്‍പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സംഘടന രൂപംകൊണ്ടത്. ഇത് കേരള നവോത്ഥാന പോരാട്ടത്തിന്റെ ഭാഗമാണ്.

 

പട്ടികജാതിക്കാരന് വഴിനടക്കുവാനുള്ള അവകാശത്തിനുവേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ചിറ്റേത്ത് ശങ്കുപിള്ള എന്ന ചെറുപ്പക്കാരന്‍ ക്രൂരമര്‍ദ്ദനമേറ്റ് പിടഞ്ഞ് വീണ് മരിച്ചു. പത്മനാഭപിള്ള എന്നയാളുടെ കണ്ണില്‍ ചുണ്ണാമ്പ് എഴുതി. ജീവിതാവസാനംവരെ അന്ധനായി അദ്ദേഹത്തിന് ജീവിക്കേണ്ടിവന്നു. ഇതെല്ലാം ആ തലമുറയുടെ പോരാട്ടവീര്യത്തിന്റെ ചരിത്രമാണ്. ഇത് പുതിയതലമുറയെ പഠിപ്പിക്കുന്നതിന് സംവിധാനമില്ല.

കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്ന അയ്യന്‍കാളിയുടെ ചരിത്രംപോലും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പത്തനംതിട്ട ജില്ലയിലെ കുറിയന്നൂര്‍ മൈലാടും കുന്നില്‍ പട്ടികജാതികാരനായ തപസ്വി ഓമല്‍ നടത്തിയ ശിവപ്രതിഷ്ഠ കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തിന്റെ ചരിത്രമാണ്. ഇതെല്ലാം പുതിയ തലമുറയ്ക്ക് പാഠമാകണം.

സംഘടനകള്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുമ്പോള്‍ ആത്മീയവും സാമൂഹ്യവുമായ നേട്ടങ്ങളായിരിക്കണം ലക്ഷ്യമിടേണ്ടത്. ഭൗതികമായ നേട്ടങ്ങള്‍ക്ക് പിന്നാലെപോയാല്‍ തര്‍ക്കങ്ങളും കലഹങ്ങളും ആയിരിക്കും ഫലം. പട്ടികജാതി സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ പട്ടികജാതി സംഘടനകള്‍ ഒന്നിച്ചതുപോലെ എല്ലാ സംഘടനകളെയും ബന്ധുക്കളായികണ്ടുകൊണ്ട് യോജിക്കാവുന്ന മേഖലയില്‍ യോജിച്ചുകൊണ്ട് അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുവാന്‍ കഴിയണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് പി.ജെ. സതിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം മുന്‍മന്ത്രി ജി. സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐഐടിയില്‍നിന്നും മോളികുലര്‍ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ബിനു കെ. ശശിയെ യോഗം അനുമോദിച്ചു.

 

News Feed
Filed in

Breaking all barriers Nation celebrates Raksha bandhan today

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രക്ഷാബന്ധന്‍ പ്രയോജനം ചെയ്യും: ജയ്‌വീര്‍ ശ്രീവാസ്തവ

Related posts