5:11 am - Thursday August 17, 2017

രാഷ്ട്ര നവോത്ഥാനത്തിന് പ്രേരണയും പ്രയത്‌നവും വേണം: പി.ആര്‍. ശശിധരന്‍

ആലപ്പുഴ: രാഷ്ട്രനവോത്ഥാനത്തിന് പ്രേരണയും പ്രയത്‌നവും ആവശ്യമാണെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍. കുരുക്ഷേത്ര പ്രകാശന്റെ ആലപ്പുഴ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളാണ് വ്യക്തികള്‍ക്ക് പ്രേരണ പകര്‍ന്നു നല്‍കുന്നത്. പ്രേരണയില്‍ നിന്നാണ് പ്രയത്‌നമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മുന്നേറ്റത്തിന് സാഹിത്യത്തിന് മഹത്തായ പങ്കാണുള്ളത്. ആലപ്പുഴ സാഹിത്യ മേഖലയില്‍ നിര്‍ണായക സ്ഥാനമുള്ള പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. കേവലം സാഹിത്യകൃതികള്‍ മാത്രമല്ല ജനങ്ങളില്‍ ദേശീയബോധവും ആദര്‍ശവും വളര്‍ത്തുന്ന കൃതികളും പ്രസിദ്ധീകരണങ്ങളും കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പിനെ ഭാഗമായാണ് ലഘുലേഖ എന്ന നിലയില്‍ കുരുക്ഷേത്ര പ്രകാശന്റെ തുടക്കമെന്നും അദ്ദേഹം അനുസ്മരിച്ചു. ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കൃഭാഹരി പരിത്രാണ്‍ ആദ്യപുസ്തകം ഏറ്റുവാങ്ങി. ആര്‍എസ്എസ് പ്രാന്തപ്രചാര്‍ പ്രമുഖ് എന്‍. ഗണേഷ്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എംപി. ഭാര്‍ഗവന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം.ആര്‍. പ്രസാദ്, വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന്‍, മത്സ്യപ്രവര്‍ത്തക സംഘം മേഖലാ സെക്രട്ടറി എം.കെ. പ്രദീപ്, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍, വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍, എല്‍.പി. ജയചന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും വി.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.

News Feed
Filed in

ഭാരതവും ഹിന്ദുത്വവും ഗംഗാ പ്രവാഹം പോലെയാണ് : ഡോ. മന്‍മോഹന്‍ വൈദ്യ

യോഗാചാര്യന്റെ നിര്യാണം: ആര്‍എസ്എസ് അനുശോചിച്ചു

Related posts