3:13 pm - Monday December 17, 6745

രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് മുന്‍ ജില്ലാ സംഘചാലക് കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു.

കാഞ്ഞങ്ങാട് : പ്രമുഖ എഴുത്തുകാരനും നാടന്‍ കലകളുടെ ഗവേഷകനുമായ കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. മഹാകവി കുട്ടമ്മത്തിന്റെ മകളുടെ മകനാണ്. പയ്യന്നൂര്‍ സംഘജില്ലയുടെ സഹസംഘചാലകായിരുന്ന ശ്രീധരന്‍ മാസ്റ്റര്‍  2003 – ല്‍ രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ ജില്ലാ സംഘചാലകായി ചുമതലയേറ്റു. 2003-ല്‍ നീലേശ്വരത്ത് വെച്ചു നടന്ന തരുണ ശിബിരത്തോടനുബന്ധിച്ചു നടന്ന ബൈഠക്കിലാണ് കാഞ്ഞങ്ങാട് ജില്ല പ്രഖ്യാപിക്കുന്നത്. 2011 വരെ ആ ചുമതല വഹിച്ചു.

മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തെയ്യംകലയുടെ കുലപതി കൊടക്കാട് കണ്ണപെരുവണ്ണാന്റെ ജീവചരിത്രമായ ചിലമ്പിട്ട ഓര്‍മകളുടെ രചയിതാവാണ്. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ. കുറുപ്പിനോടൊപ്പം ചേര്‍ന്ന് നാടന്‍ കലയില്‍ ഉത്തരകേരളത്തിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സ്മരണികകളിലും മറ്റുമായി അദ്ദേഹത്തിന്റെ നൂറുകണക്കിന് പ്രൗഢോജ്ജ്വലമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ ചെറുവത്തൂര്‍ തിമിരിയില്‍ സംസ്‌ക്കരിക്കും.

കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍  ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി. കൃഷ്ണന്‍, പെരികമന ശ്രീധരന്‍ നമ്പൂതിരി, ടി.വി ഭാസ്‌ക്കരന്‍, കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം

കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി. കൃഷ്ണന്‍, പെരികമന ശ്രീധരന്‍ നമ്പൂതിരി, ടി.വി ഭാസ്‌ക്കരന്‍, കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം

News Feed
Filed in

സിപിഎമ്മിന്റെ ഗുരുദേവനിന്ദയ്‌ക്കെതിരെ പ്രതിഷേധിക്കുക : ഹിന്ദു ഐക്യവേദി

Matha Amritananda Mayi Devi’s birthday celebrated

Related posts