10:20 pm - Wednesday March 21, 2018

ഹൈന്ദവ സംസ്‌ക്കാരം മുറുകെ പിടിച്ച് മുന്നോട്ട് പോകണം: മേജര്‍ രവി

മഞ്ചേരി : ഹൈന്ദവ സംസ്‌ക്കാരം മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്ന് സംവിധായകന്‍ മേജര്‍ രവി. ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വന്ദനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് ഹൈന്ദവ സംസ്‌ക്കാരം. മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ വിത്യാസമില്ല.

ആരെയും ശത്രുവായി കാണാന്‍ ഈ സംസ്‌ക്കാരം പഠിപ്പിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രത്തിന് അകത്തുനിന്നു രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ നാം എതിര്‍ക്കണം. തിരൂരില്‍ മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നിരുന്നു.പ്രതിമ സ്ഥപിക്കണമെന്ന് ഉറപ്പിച്ചാല്‍ പിന്നോട്ട് പോകരുത്, സ്ഥാപിക്കുകതന്നെ വേണം. ചന്ദനക്കുറി വരക്കുന്നവരെ വര്‍ഗ്ഗീയവാദികളെന്ന് പറയുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ ചന്ദനക്കുറി വരച്ച് ഭാരത സംസ്‌ക്കാരത്തില്‍ അഭിമാനം കൊള്ളുന്നവരായി മുന്നോട്ട് പോകണം.

പ്രതികരിക്കേണ്ട സമയങ്ങളില്‍ നാം പ്രതികരിക്കണം. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ തെറ്റായിട്ടൊന്നുമില്ല. ഹിന്ദുസമൂഹത്തില്‍ വിവിധ ജാതി എടുത്ത് പരിശോധിച്ചാല്‍ ഉന്നത ജാതിയില്‍പ്പെട്ട പലരുടെയും അവസ്ഥ പരിതാപകരമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ ജാതിപ്പേര് ചോദിക്കുന്ന കോളം ഒഴിവാക്കണം. ഹൈന്ദവ സംസ്‌ക്കാരത്തില്‍ അഭിമാനം കൊള്ളുന്നവരായി, ഭാരതീയനാണെന്ന് ചങ്കൂറ്റത്തോടെ പറയുന്ന തലമുറകളെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ.സി.എന്‍.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പൂങ്കുടില്‍മന ദേവന്‍ നമ്പൂതിരി, വില്വമംഗലം സ്വാമിയാരുടെ പിന്‍ഗാമി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, മേല്‍പ്പത്തൂരിന്റെ പിന്‍ഗാമി രാമന്‍ നമ്പൂതിരിപ്പാട്, കഥകളി നടന്‍ കോട്ടക്കല്‍ ശശിധരന്‍, ആഴ്‌വഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, ഗോവിന്ദന്‍ നായര്‍, ബാലന്‍ പൂതേരി, പുലമാന്തോള്‍ ശങ്കരന്‍മൂസ്സ്, ഡോ.പി.മാധവന്‍കുട്ടി വാര്യര്‍, സി.വിനോദ, ബിനീഷ് എടയാറ്റൂര്‍, മധു കോട്ടക്കല്‍് എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി ദക്ഷിണക്ഷേത്രീയ സംയോജകന്‍ എ.വിനോദ് പരിചയപ്പെടുത്തി.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ.വിജയന്‍ സ്വാഗതവും ജില്ലാ ഉപാദ്ധ്യക്ഷന്‍ ബിനീഷ് എടയാറ്റൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മലപ്പുറത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തിലൂടെ ഒരു യാത്രയെന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു. ഇന്ന് രാവിലെ 10ന് നടക്കുന്ന വാര്‍ഷിക പൊതുയോഗസഭ സാഹിത്യകാരി പി.വത്സല ഉദ്ഘാടനം ചെയ്യും. ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ മുഖ്യാതിഥിതിയായിരിക്കും. മഹാകവി അക്കിത്തം കുട്ടികളുടെ മാസിക മയില്‍പീലിയുടെ പ്രകാശനം നിര്‍വഹിക്കും. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍.പ്രസന്നകുമാര്‍, സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബല്‍റാം എന്നിവര്‍ സംസാരിക്കും.

News Feed
Filed in

Manoj murder case: CPM leader P. Jayarajan seeks anticipatory bail

ആചാര അനുഷ്ടാനങ്ങളുടെ പേരിൽ സ്ത്രീകളോടും, താഴ്ന്ന ജാതിക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നത് തെറ്റായ പ്രവണത :ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

Related posts