10:16 pm - Tuesday October 17, 2017

മനോജിനെ വധിച്ചത് വിക്രമന്റെ നേതൃത്വത്തിലെന്ന് ഏക ദൃക്‌സാക്ഷി

കണ്ണൂര്‍: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് വിക്രമന്റെ നേതൃത്വത്തിലെന്ന് ഏക ദൃക്‌സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട്. അക്രമത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച് തന്നെ വെട്ടിയതും വിക്രമനാണെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമോദ് വെളിപ്പെടുത്തി. കേസില്‍ കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തു. മനോജ് വധക്കേസില്‍ വിക്രമന്റെ പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് ഏക ദൃക്‌സാക്ഷി പ്രമോദ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചത്.

കൊല നടത്തിയത് വിക്രമന്റെ നേതൃത്വത്തിലാണെന്നും അക്രമി സംഘത്തില്‍ എഴോളം പേരുണ്ടായിരുന്നുവെന്നും പ്രമോദ് വെളിപ്പെടുത്തുന്നു. മനോജ് പറഞ്ഞതനുസരിച്ച് താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അതിനിടയില്‍ വിക്രമന്‍ തന്നെ വെട്ടിയെന്നും പ്രമോദ് പറഞ്ഞു. അക്രമികളെയെല്ലാം ഇനിയും കണ്ടാല്‍ തിരിച്ചറിയുമെന്നും എല്ലാ വിവരങ്ങളും പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും കേസിലെ ഏക ദൃക്‌സാക്ഷികൂടിയായ പ്രമോദ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് പ്രമോദ് വീട്ടിലെത്തിയത്. അതേ സമയം കേസില്‍ സിപിഎം നേതൃത്വത്തിലേക്ക് അന്വേഷണം നീങ്ങുന്നുവെന്നതിന്റെ സൂചനകളും ലഭ്യമാകുന്നു. കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ട് മണിക്കൂറോളം പ്രത്യേക സംഘംത്തിന്റെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ കൊലയില്‍ തനിക്ക് പങ്കില്ലെന്നും ഫോണില്‍ ആരെല്ലാം വിളിക്കുന്നുവെന്ന് അന്വേഷിക്കാറില്ലെന്നും ബാബു പോലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ബാബു ദൃശ്യപകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങല്‍ക്ക് നേരെ തട്ടിക്കയറുകയും ചെയ്തു. ബാബുവിന് പുറമെ ചുണ്ടങ്ങാപൊയില്‍ ബ്രാഞ്ച് സെക്രട്ടറി മഹേഷ്, ഉക്കാസ്‌മൊട്ട ബ്രാഞ്ച് സെക്രട്ടറി സജിസ് എന്നിവരോടും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കടപാട് : Asianetnews

 

News Feed

കെ. മനോജ്‌ വധം : സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിക്കു പങ്കുള്ളതായി സൂചന.

മാര്‍ക്‌സിസ്റ്റ് ഭീകരതക്ക് താക്കീതായി ജനശക്തി സംഗമം

Related posts