5:38 pm - Tuesday November 21, 2017

കതിരൂര്‍ മനോജ്‌ വധം: സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചു

തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്  കതിരൂര്‍ എളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്ന് സിബിഐ കുറ്റപത്രം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 123 പേജുള്ള കുറ്റപത്രം സിബിഐ. സമര്‍പ്പിച്ചത്. 19 പ്രതികളാണ് കേസിലുള്ളത്. സിപിഎമ്മിന്റെ മുന്ന് ഏരിയാ കമ്മിറ്റികളുടെ അറിവോടെയാണ് കൊലപാതകമെന്നും വ്യക്തമാക്കുന്നതാണ് കുറ്റപത്രം.

സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍, ജില്ലാ നേതൃത്വത്തിന്റെ വ്യക്തമായ അറിവോടെ നേരിട്ട് കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചനയെകുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 200 ഓളം സാക്ഷികളും 60 ഓളം തൊണ്ടി മുതലും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും ഇതില്‍പ്പെടുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് 180 ദിവസത്തിനുള്ളില്‍ തന്നെ സി.ബി.ഐ. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. 2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെടുന്നത്

കേരള സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

മാര്‍ച്ച് 10: കരിയിലകള്‍പോലും കരഞ്ഞുപോയ ഒരു ദുരന്ത ദിനം.

Related posts