5:08 am - Thursday August 17, 2017

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌ക്കാരം മാതാ അമൃതാനന്ദമയിദേവിക്ക്

ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം-ബാല സംസ്‌കാര കേന്ദ്രം നല്‍കുന്ന ജന്മാഷ്ടമി പുരസ്‌കാരത്തിനു മാതാ അമൃതാനന്ദമയി അര്‍ഹയായി. അര ശതാബ്ദക്കാലമായി ആദ്ധ്യാത്മിക നേതൃത്വം കൊണ്ട് മനുഷ്യരാശിയുടെ ആചാര്യ സ്ഥാനം വഹിച്ചു പോരുന്ന മാതാ അമൃതാനനന്ദ മയി യോടുള്ള ഭക്ത്യാദരങ്ങളുടെ എളിയ സൂചകം എന്ന നിലയിലാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് പുരസ്‌കാര സമിതി ഭാരവാഹികള്‍ അറിയിച്ചു. കവി പി നാരായണ കുറുപ്പ് ചെയര്‍മാനും പി.പരമേശ്വരന്‍, സ്വാമി ചിദാനന്ദ പുരി, പ്രൊഫസര്‍ സി.ജി രാജഗോപാല്‍, ടി.പി രാജന്‍ മാസ്റ്റര്‍, എസ് ജയകൃഷ്ണന്‍ എന്നിവരടങ്ങിയതാണ് പുരസ്‌കാര സമിതി.

സ്വജീവിതം ഭാരത സംസ്‌കാരത്തിന്റെ നവോത്ഥാനത്തിനും രാഷ്ട്രവ്യക്തിത്വത്തിന്റെ സമ്പൂര്‍ത്തിക്കും വേണ്ടി സമര്‍പ്പിച്ച സര്‍വ്വാദരണീയയായ അമ്മ എന്നും ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദന കേന്ദ്രമാണ്. ഭാവി തലമുറയ്ക്കുണ്ടാകേണ്ട മാനസിക ഉമനത്തിനും വൈജ്ഞാനിക യജ്ഞത്തിനും അമ്മ എന്നും മാതൃകയാണ്.

ശ്രീകൃഷ്ണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നവര്‍ക്കായി 1996-ല്‍ ആരംഭിച്ചതാണ് ജന്മാഷ്ടമി പുരസ്‌കാരം. സുഗതകുമാരി ടീച്ചറായിരുന്നു പ്രഥമ പുരസ്‌കാരത്തിനര്‍ഹയായത്. മഹാകവി അക്കിത്തം, വിഷ്ണു നാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, പി.പരമേശ്വരന്‍, പി.ലീല, കെ.എസ് ചിത്ര, സ്വാമി ചിദാനന്ദ പുരി തുടങ്ങിയവര്‍ മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിനര്‍ഹരായവരാണ്. കീര്‍ത്തിമുദ്രയും ശില്‍പ്പവും ദക്ഷിണയുമടങ്ങിയ പുരസ്‌കാരം സെപ്റ്റംബര്‍ മാസത്തില്‍ അമ്മയ്ക്ക് സമ്മാനിക്കും.

പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ പുരസ്‌കാര സമിതിയംഗങ്ങളായ പി.നാരായണ കുറുപ്പ്, പ്രൊഫസര്‍ സി ജി രാജഗോപാല്‍, വി.ഹരികുമാര്‍,  എസ്. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Filed in

जहां कम कानून, वह अच्छा राज्य: Dr मनमोहन वैद्य

Balagokulam Janmashtami award to Mata Amritanandamayi Devi

Related posts