3:13 pm - Monday December 17, 9962

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണം: മാതൃസമിതി

കോട്ടയം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണമദ്യനിരോധനം നടപ്പാക്കണമെന്ന് മാതൃസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മദ്യപാനത്തിനും മദ്യാസക്തിക്കും എതിരെ മാതൃസമിതി ബോധവല്‍ക്കരണം നടത്തും. ഇതിന്റെ ഭാഗമായി വാഹനങ്ങളില്‍ മദ്യത്തിനെതിരെ സ്റ്റിക്കറുകള്‍ പതിക്കുകയും ഭവനസന്ദര്‍ശനത്തിലൂടെ ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ‘മക്കളെ രക്ഷിക്കൂ, മദ്യമൊഴിവാക്കൂ, സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കൂ’ എന്ന ആദര്‍ശസൂക്തം ആലേഖനം ചെയ്ത സ്റ്റിക്കറുകളാണ് വാഹനങ്ങളില്‍ പതിക്കുന്നത്. മദ്യവിമുക്ത കേരള നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനത്തിന്റെ ദക്ഷിണമേഖലാ ഉദ്ഘാടനം 31 ന് രാവിലെ 10 ന് ഈരാറ്റുപേട്ടയില്‍ മാതൃസമിതി ജനറല്‍ സെക്രട്ടറി ശാന്ത എസ്. പിള്ള നിര്‍വ്വഹിക്കും. 

പത്രസമ്മേളനത്തില്‍ മാതൃസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് ശാന്ത എസ്. പണിക്കര്‍, ജനറല്‍ സെക്രട്ടറി ശാന്ത എസ്. പിള്ള, ജില്ലാ സെക്രട്ടറി സലീലാഭായ്, വൈസ്പ്രസിഡന്റ് രമാ രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി രമണി പി. നായര്‍ എന്നിവര്‍ പങ്കെടുത്തു

News Feed
Filed in

മതം മാറാത്തതിന് ദേശീയ ഷൂട്ടിംഗ് താരത്തിന് ഭര്‍ത്താവിന്റെ മര്‍ദ്ദനം

സര്‍സംഘചാലക്‌ ഇന്ന് കേരളത്തില്‍

Related posts