10:23 pm - Tuesday October 17, 2017

രാഷ്ട്രപുരോഗതിക്ക് മാധ്യമരംഗവും പങ്ക്‌ വഹിക്കണം : മീനാക്ഷി ലേഖി എം.പി

കോഴിക്കോട്: വാക്കുകള്‍ കൊണ്ടും രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ബിജെപി ദേശീയ വക്താവും എം.പിയുമായ മീനാക്ഷി ലേഖി പറഞ്ഞു. നാരദ ജയന്തി മാധ്യമ പ്രവര്‍ത്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വസംവാദകേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറും ആദരണസഭയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

രാഷ്ട്രത്തിന്റെ പുരോഗതിക്ക് വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് അവരുടെതായ പങ്ക് വഹിക്കാന്‍ കഴിയും. മാധ്യമരംഗത്തിനും ഇതില്‍ സുപ്രധാന പങ്കുണ്ട്. വാക്കുകള്‍കൊണ്ട് ഇത് സമൂഹത്തിന് കാണിച്ചുകൊടുത്തതാണ് നാരദന്റെ പ്രസക്തി. സത്യ വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയായിരുന്നു നാരദ മഹര്‍ഷി. ഈ ആശയത്തെ പിന്തുടര്‍ന്നാണ് ആധുനിക പത്രപ്രവര്‍ത്തനം മുന്നോട്ടുപോയതെന്ന് അവര്‍ പറഞ്ഞു.

കേരളത്തില്‍ നീതി നടപ്പിലാവുന്നില്ല. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്. അക്രമത്തെ ആഘോഷമാക്കുയാണ് സിപിഎം. ജനാധിപത്യക്രമത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ വെച്ചുപുലര്‍ത്താനുള്ള അവകാശമുണ്ട്. വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ജനതയെ വിഭജിക്കരുത്. ദേശീയത എത് ഭൂപരമായ പരിധിയല്ല. ജനസമൂഹത്തിന്റെ സമാനമായ കാഴ്ചപ്പാടുകളെയാണ് അത് സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ ഭരണഘടനയെ സാധ്യമാക്കിയ അടിസ്ഥാന തത്വങ്ങളോട് കടപ്പാടുണ്ടാവുക എതാണ് സമൂഹത്തിന് ചെയ്യാനുള്ളത്. ജനജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് രാഷ്ട്രപുനര്‍ നിര്‍മ്മാണത്തില്‍ അവരുടെതായ സംഭാവനകള്‍ നല്‍കാന്‍ കഴിയണം. ഭാരതത്തിന്റെ മക്കള്‍ എന്ന രീതിയില്‍ ഓരോരുത്തരുടെയും സംഭാവന സുപ്രധാനമാണ്. അത് നിര്‍വഹിച്ച പത്രപ്രവര്‍ത്തകരെയാണ് സമൂഹം ആദരിക്കുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ വി. അശോകന്‍, ജന്മഭൂമി മുന്‍ ബ്യൂറോ ചീഫ് പി.ടി. ഉണ്ണിമാധവന്‍ എിവരെ ചടങ്ങില്‍ ആദരിച്ചു. രാധ അയ്യര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ. അനുരാജ് സ്വാഗതവും , ടി. സുധീഷ് നന്ദിയും പറഞ്ഞു.DIN_5896_1 DIN_5893_1

Filed in

കാഞ്ഞങ്ങാട് സി.പി.എം അതിക്രമത്തിനിരയായവരെ ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് സന്ദര്‍ശിച്ചു

കേരള രാഷ്ട്രീയത്തെ മതവര്‍ഗീയതയുടെ തലത്തിലേക്കെത്തിച്ചതില്‍ ഇടതുപക്ഷത്തിനു സുപ്രധാന പങ്കുണ്ട് : ആര്‍.എസ്.എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന്‍

Related posts