9:11 pm - Monday November 20, 2017

സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല: എംജിഎസ്

കോട്ടയം: സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ലെന്നും വന്നതായ ചരിത്രം തെറ്റാണെന്നും പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. ചേരസാമ്രാജ്യം എന്നൊന്നില്ല. ചേരന്മാരുമായി കേരളത്തിന് വലിയ ബന്ധവുമില്ല. തമിഴ്‌നാട് തൃശിനാപ്പള്ളിയാലാണ് ചേരന്മാരുടെ നാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

പ്രവാസി മലയാളി ഫെഡറഷനും തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലും ബസേലിയോസ് കോളേജും സംയുക്തമായി നടത്തുന്ന ചരിത്ര സെമിനാറില്‍ ‘കേരള ചരിത്രത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

ബ്രീട്ടിഷുകാരാണ് നമ്മുടെ ചരിത്രകേന്ദ്രങ്ങളെ സംരക്ഷിച്ചത്. കാടിനുള്ളിലെ താജ്മഹല്‍ കണ്ടെത്തിയത് ബ്രിട്ടിഷുകാരാണ്. അക്കാലത്ത് കൊള്ളക്കാര്‍ കൊള്ളമുതല്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുകയായിരുന്നു താജ്മഹല്‍. ഇവരെ തുരത്തിയതിനുശേഷമാണു താജ്മഹല്‍ ചരിത്ര സ്മാരകമായി സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നതേയുള്ളു. വളരെ കുറച്ച് പേര്‍ എഴുതിയ ചരിത്രം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. കേരളത്തിന്റെ ചരിത്രത്തെ പരിപോഷിപ്പിക്കാന്‍ സര്‍വ്വകലാശകളും വേണ്ടത്ര താല്‍പര്യമെടുത്തില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പോര്‍ച്ചഗീസുകാരുടെ വരവിന് ശേഷമാണ് കേരളത്തെ സംബന്ധിച്ച വിശ്വസനീയമായ ചരിത്രം ഉണ്ടായിട്ടുള്ളുവെന്ന് പറഞ്ഞ എംജിഎസ് നിലവിലുള്ള കേരളചരിത്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് പ്രബന്ധം അവതരിപ്പിച്ചത്. കോട്ടയം ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ജേക്കബ് കുര്യന്‍ ഓണാട്ട് അദ്ധ്യക്ഷത വഹിച്ചു. ട്രാവന്‍കൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള മോഡറേറ്ററായിരുന്നു. ചരിത്രവിദ്യാര്‍ത്ഥികളും ചരിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

News Feed
Filed in

Techies celebrated Independence Day and Raksha Bandhan

ഭീകരവാദം: കേരളസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം-ഹിന്ദുഐക്യവേദി

Related posts