6:47 pm - Monday October 23, 2017

ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കേരളത്തിലെത്തി

ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കേരളത്തിലെത്തി. സര്‍സംഘചാലകിന്റെ എല്ലാ വര്‍ഷവുമുള്ള സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തിലെത്തിയത്.  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആര്‍.എസ്.എസ് കേരള പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍, പ്രചാര്‍ പ്രമുഖ് എം. ഗണേഷ് എന്നിവര്‍ ചേര്‍ന്ന് സര്‍സംഘചാലകിനെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം തൊടുപുഴയിലേക്ക് യാത്ര തിരിച്ചു.

Manya mohanjiആഗസ്ത് 27-നു വിവിധക്ഷേത്ര സംഘടനകളിലെ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സര്‍സംഘചാലക് മാര്‍ഗദര്‍ശനം നല്‍കും. അന്ന് വൈകിട്ട് ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കുകളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാംഘിക്കില്‍ പങ്കെടുക്കും. 28-ന് കട്ടപ്പന ടൗണ്‍ഹാളില്‍ ഇടുക്കി റവന്യൂ ജില്ലയിലെ ആര്‍എസ്എസ് സ്വയംസേവകരുടെ യോഗത്തില്‍ സംബന്ധിക്കും. 29-ന് സംഘചാലകന്മാരുടെ യോഗത്തില്‍ പങ്കെടുക്കും. 30-ന് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറില്‍ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സംസ്ഥാന ചുമതലയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ബൈഠക്കില്‍ പങ്കെടുക്കും. അന്ന് വൈകിട്ട് 3.30ന് അരവിന്ദ വിദ്യാമന്ദിറിന്റെ രജത ജൂബിലി ആഘോഷം സര്‍സംഘചാലക് ഉദ്ഘാടനം ചെയ്യും. 31-ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം സെപ്റ്റംബര്‍ 1-നു നാഗപ്പൂരിലേക്ക് മടങ്ങും.

Filed in

Scientists say Himalayan herb is modern-day sanjeevani

കേസരി ഓണപതിപ്പ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പ്രകാശനം ചെയ്യുന്നു.

Related posts