3:08 pm - Saturday October 20, 6283

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ മോഹന്‍ കുക്കിലിയ അന്തരിച്ചു

കൊച്ചി: സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ മോഹന്‍ കുക്കിലിയ(88) അന്തരിച്ചു. സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാത്രിയോടെയായിരുന്നു. സംഘപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയങ്കരനായ മോഹന്‍ജി സംഘപ്രവര്‍ത്തന കാലം മുഴുവന്‍ പ്രാന്ത കാര്യാലയത്തില്‍ കാര്യാലയ പ്രമുഖും പ്രാന്തീയ വ്യവസ്ഥാ പ്രമുഖുമായിരുന്നു. കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍നിന്ന് കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമായിരുന്നു മോഹന്‍ ജി.
തലശ്ശേരിക്കടുത്ത് കോര്‍പ്പറേഷന്‍ ബാങ്കില്‍ ജോലിക്കാരനായിരിക്കെ അവിടുത്തെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 1961-ല്‍ അദ്ദേഹം സംഘത്തിന്റെ തൃതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗ് പൂര്‍ത്തിയാക്കി. 1970 മുതല്‍ പ്രചാരകനായി. പ്രചാരക പദവിയില്‍ മറ്റൊരിടത്തേക്കും മാറ്റമില്ലാതെ കാര്യാലയത്തിന്റെയും സംഘടനാ കണക്കുകളുടെയും ചുമതല വഹിച്ചിരുന്ന അദ്ദേഹം ഒട്ടേറെ അഖില ഭാരതീയ അധികാരികളുടെ വ്യവസ്ഥകള്‍ക്കു കാര്യാലയത്തില്‍ മേല്‍നോട്ടം വഹിച്ചു.സംസ്‌കാരം ഇന്നു വൈകിട്ടു നാലുമണിയോടെ പച്ചാളം സ്മശാനത്തില്‍  നടക്കും.
Mohanji _NR_resize

News Feed
Filed in

Senior RSS Pracharak Sri Mohan Kookkiliya is no more

സാര്‍ത്ഥകമീ മനുഷ്യ ജന്മം : മോഹന്‍ കുക്കിലിയയ്ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

Related posts