3:13 pm - Thursday December 17, 0533

മംഗള്‍യാന്‍ ദൗത്യം 450 കോടിയുടെ ഞൊടുക്ക് വിദ്യയെന്ന് മുസ്ലിം ലീഗ് വാരിക

കോഴിക്കോട്: ലോകം മുഴുവന്‍ ഭാരതത്തിന്റെ മംഗള്‍യാന്‍ ദൗത്യ വിജയത്തെ അഭിനന്ദിക്കുമ്പോള്‍ ചൊവ്വാ പര്യവേഷണംകൊണ്ട് മറ്റൊന്നും നേടാനായില്ലെന്ന് സ്ഥാപിക്കാന്‍ മുസ്ലിം ലീഗ് വാരികയുടെ ശ്രമം. ശൂന്യാകാശ ഗവേഷണങ്ങള്‍ വ്യര്‍ത്ഥ വ്യായാമമാണോ  പണം വെറുതെ പൊട്ടിക്കലാണോ തുടങ്ങിയ ചോദ്യങ്ങളാണ് ചന്ദ്രിക വാരികയുടെ പുതിയ ലക്കം ചോദിക്കുന്നത്.
ചില ആന്തരിക പ്രശ്‌നങ്ങളാല്‍ ഇന്നത്തെ ഐഎസ്ആര്‍ഒ അധികൃതരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായരുടെ അഭിമുഖത്തിന്റെ പേരിലാണ് ഈ വ്യത്യസ്ത അഭിപ്രായം ചന്ദ്രിക മുന്നോട്ടുവെക്കുന്നത്. ശൂന്യാകാശ ഗവേഷണമെന്ന ശൂന്യത എന്ന പേരില്‍ സി. ആര്‍. നീലകണ്ഠന്റെയും 450 കോടിയുടെ ഞൊടുക്കു വിദ്യ എന്ന തലക്കെട്ടില്‍ മനോജ് കെ. പുതിയവിളയുടെ 11 പേജ് വരുന്ന ലേഖനവും ഇതിലുണ്ട്. ഇന്ന് ശാസ്ത്ര ഗവേഷണമല്ല സാങ്കേതിക വിദ്യയിലെ ഗവേഷണങ്ങളാണ് നടക്കുന്നതെന്നാണ് സി.ആര്‍.നീലകണ്ഠന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സാങ്കേതിക വിദഗ്ധരെ നാം ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നുവെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്.
എല്ലാ ശാസ്ത്ര നേട്ടങ്ങള്‍ക്കും പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാവുമെങ്കിലും ഭാരതത്തിന്റെ മംഗള്‍യാന്‍ ദൗത്യത്തെ ശാസ്ത്രലോകം അംഗീകരിക്കുമ്പോഴാണ് ചന്ദ്രിക ദൗത്യത്തിന്റെ പിന്നാമ്പുറം തിരയുന്നത്. അനാവശ്യമായ ധൃതി കാട്ടി, ചൊവ്വയുടെ ഏറ്റവും അടുത്തുള്ള ഭ്രമണ പഥത്തില്‍ എത്താന്‍ കഴിയില്ല, ഉപരിതല ഘടന സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയില്ല എന്നൊക്കെയാണ് ലേഖനങ്ങളിലൂടെ ചന്ദ്രിക വിമര്‍ശനം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.
എന്നാല്‍ ചൈന, റഷ്യ, അമേരിക്ക മുതലായ രാജ്യങ്ങളടക്കം ഭാരതത്തിന്റെ ദൗത്യത്തെ ഐതിഹാസികമെന്ന്  വിശേഷിപ്പിക്കുകയാണെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും ചന്ദ്രിക മെനക്കെടുന്നില്ല. ദൗത്യം പരാജയപ്പെടുമെന്ന ധാരണയിലാണ് വാരിക ഇത്തരം വിമര്‍ശനവുമായി രംഗത്തു വന്നത്. എന്നാല്‍ ദൗത്യം വിജയിച്ച അതേ ദിവസം തന്നെ പുറത്തിറങ്ങിയ മുസ്ലിം ലീഗ് മുഖവാരിക സ്വയം വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.

News Feed
Filed in

Home Minister Rajnath Singh visited the family members of slain RSS functionary K Manoj in Kannur

കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകളരി സംഘടിപ്പിച്ചു

Related posts