3:21 pm - Monday March 20, 9206

മാധ്യമ രംഗം വാണിജ്യവൽക്കരണത്തിന്റെ പിടിയില്‍ : ജെ. നന്ദകുമാര്‍

കൊച്ചി: വാണിജ്യവത്കരണത്തിന് കീഴ്‌പ്പെട്ട മാധ്യമരംഗം ഇന്ന് ബൗദ്ധിക അർബുദത്തിന്റെ പിടിയിലാണെന്ന് ആർ.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. നാരദ ജയന്തി മാധ്യമ പ്രവർത്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വ സംവാദ കേന്ദ്രം എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹെലിക്കോപ്ടര്‍ ഇടപാടിലും 2G അഴിമതിയിലും മാധ്യമപ്രവർത്തകരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ശ്രേഷ്ഠമായ സേവനമായിരുന്നു മാധ്യമപ്രവർത്തനമെങ്കില്‍ ഇപ്പോഴത് കച്ചവടമായി അധഃപതിച്ചിരിക്കുന്നു. വാസ്തവമെന്തെന്ന് അറിയാനുള്ള വായനക്കാരന്റെ അവകാശം നിഷേധിക്കപ്പെടുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബൗദ്ധിക അർബുദ രോഗമായി മാധ്യമലോകം മാറുകയും ചെയ്യുന്നു.

4-1

നല്ലതിനെ ഒഴിവാക്കി ദുഷ്ചിന്തകളെ സമൂഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കുകയാണ്. മഹിഷാസുരനെ മഹാനും ദുർഗ്ഗാദേവിയെ വേശ്യയുമാക്കുന്ന ആളുകളാണ് എല്ലാവിധ വിജ്ഞാനങ്ങളുടെയും കേന്ദ്രമായ നാരദ മഹർഷിയെ കോമാളിയാക്കി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ആർ.എസ്.എസ് നിരോധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അംബേദ്കര്‍ മതം മാറില്ലായിരുന്നുവെന്ന് നന്ദകുമാര്‍ പറഞ്ഞു. എല്ലാവരെയും സമഭാവനയോടെ ഉൾക്കൊള്ളുന്ന സംഘടനയായി ആർ.എസ്.എസ് മാറുമെന്ന കാഴ്ചപ്പാട് അംബേദ്കറിനുണ്ടായിരുന്നു.മതം മാറുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനായി ഇരുപത്തഞ്ച് വർഷത്തിലധികം അദ്ദേഹം കാത്തിരുന്നത് അതിനായാണ്. എന്നാല്‍ നിരോധനം സംഘത്തെ ഹ്രസ്വകാലത്തേക്കെങ്കിലും പിന്നോട്ടടിച്ചുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേർത്തു.

5-1

ചടങ്ങില്‍ ഭാരതീയ മസ്ദൂർ സംഘ്‌ (BMS) സ്ഥാപകനും ആർ.എസ്‌.എസ്‌ പ്രചാരകനുമായ സ്വർഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡി രചിച്ച ‘ഡോ.അംബേദ്കര്‍-സാമൂഹ്യ വിപ്ലവയാത്ര’ എന്ന പുസ്തകം പ്രകാശനം ചെയ്തു.ജന്മഭൂമി എഡിറ്റര്‍ ലീലാമേനോനെ ആദരിച്ചു.

6-1

സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി എം.വി.ബെന്നി അധ്യക്ഷത വഹിച്ചു. പി.രാജന്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ആർ.എസ്‌.എസ്‌ എറണാകുളം മഹാനഗര്‍ പ്രചാർ പ്രമുഖ്‌ രമേശ് ലക്ഷ്മണന്‍ സ്വാഗതവും വിശ്വസംവാദ കേന്ദ്രം സംയോജകൻ അനൂപ് രാമൻകുട്ടി നന്ദിയും പറഞ്ഞു.

3

News Feed

“Are you ready to come clean on the vioence in Kerala Mr. Yechury?”— RSS Akhil Bharatiya Saha Prachar Pramukh Shri J Nanda Kumar

സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി ആര്‍എസ്എസ് വാര്‍ഷിക സമ്മേളനം

Related posts