6:32 am - Tuesday November 21, 2017

മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണം: പ്രഫുല്ല കേത്കര്‍

കോഴിക്കോട്: വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമെന്തെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ ആവശ്യപ്പെട്ടു. ദേവര്‍ഷി നാരദ ജയന്തി  ആഘോഷത്തിന്റെ ഭാഗമായി വിശ്വസംവാദകേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച പത്രപ്രവര്‍ത്തക ദിനാചരണത്തില്‍ ‘ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ദൃശ്യമാധ്യമങ്ങളുടെ വരവോടുകൂടി മാധ്യമ രംഗത്ത് വന്‍ മാറ്റമാണുണ്ടായത്. വാര്‍ത്തകള്‍ വിറ്റഴിക്കപ്പെടുന്ന രീതിയിലേക്ക് ദൃശ്യ മാധ്യമ രംഗം മാറി. സംപ്രേഷണം ചെയ്യപ്പെടുന്ന വാര്‍ത്തകളേക്കാള്‍ വിലയേറിയതായി സംപ്രേഷണം ചെയ്യപ്പെടാത്ത വാര്‍ത്തകള്‍ മാറി.  ഇത്  ദൃശ്യ മാധ്യമങ്ങളുടെ വിശ്വാസ തകര്‍ച്ചക്ക് കാരണമായി. എന്നാല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു പരിധിവരെ തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനായി. സൃഷ്ടിപരമായ രീതിയില്‍ വാര്‍ത്തകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് അവരുടെ വിശ്വാസ്യത വീണ്ടെടുക്കാനാകും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന രീതിയിലുള്ള എല്ലാവരെയും ഒന്നിച്ചു നിര്‍ത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. ഭാരതമെന്ന രാഷ്ട്ര സങ്കല്‍പ്പം വ്യക്തമായി നിര്‍വചിക്കാന്‍ ഭാരതത്തിലെ മാധ്യമങ്ങള്‍ക്ക് സാധിക്കണം. പാശ്ചാത്യ സങ്കല്‍പ്പത്തിലുള്ള രാഷ്ട്രമെന്ന സങ്കല്‍പ്പമല്ല, ഭാരതത്തിലേതെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറക്ക് ഭാരതത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിക്കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാതൃഭൂമി മുന്‍ പത്രാധിപര്‍ എം. കേശവമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. കേസരി  മുന്‍ പത്രാധിപര്‍ പി.കെ. സുകുമാരനെ എം. കേശവമേനോന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരസമര്‍പ്പണവും നടത്തി. എ.കെ. അനുരാജ്,  പി. ബാലഗോപാലന്‍ , ടി. വിജയന്‍, ടി. സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
 

News Feed
Filed in

#Junglerajinkerala,Massive protest was organised by Jan Adhikar Sammithi at Jantar Mantar,New Delhi

RSS, BJP, BMS, ABVP offices in Kerala were wrecked by communist goons

Related posts