10:07 pm - Wednesday March 21, 2018

ഏകാത്മ മാനവ ദര്‍ശനം ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നിര്‍വ്വഹിച്ചു

4 ഏപ്പ്രില്‍ 2015, കൊച്ചി : ഭാരതീയ വിചാര കേന്ദ്രത്തിന്റെയും പ്രജ്ഞാ പ്രവാഹിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ഏകാത്മ മാനവ ദര്‍ശനം – നല്ല നാളെയുടെ ദര്‍ശനം’ ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നിര്‍വ്വഹിച്ചു. ദീന്‍ദയാല്‍ ഉപാധ്യായ എന്നും സര്‍വ്വസാധാരണക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് ദത്താത്രേയ ഹൊസബൊളെ ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു. വ്യക്തിയിലും സമൂഹത്തിലും പ്രകൃതിയിലും ഒരേ ആത്മാവാണ്.

 

1960-കളില്‍ ഭാരതീയ ജനസംഘത്തിന്റെ ശൈശവദശയില്‍ കൈവിരലിലെണ്ണാവുന്ന നിയമസഭാംഗങ്ങളും മാത്രമുള്ളപ്പോഴും ജ•ിത്വസമ്പ്രദായത്തിനു അനുകൂല നിലപാട് സ്വീകരിച്ച 8 പാര്‍ട്ടി എം.എല്‍.എമാരെ പുറത്താക്കാന്‍ ദീന്‍ദയാല്‍ ഉപാധ്യായ മടികാട്ടിയില്ല എന്നും അദ്ദേഹം അനുസ്മരിച്ചു.മുന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ തത്വശാസ്ത്രങ്ങളെപ്പറ്റി പ്രതിപാദിച്ചു. സാമ്പത്തിക ശാസ്ത്രത്തിലും ശാസ്ത്രങ്ങളിലും രാഷ്ട്രീയത്തിലും കൈവരിച്ച നേട്ടങ്ങളുടെ ഉടമസ്ഥരാകുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അനുപമമായ ഭാരതീയ തത്വ ശാസ്ത്രങ്ങള്‍ വികസിപ്പിക്കുവാന്‍ ഇതാവശ്യമാണ്.

 

ഭാരതം സ്വതസിദ്ധമായ ശൈലിയില്‍ ചിന്തിക്കണം. സ്വന്തമായ ശൈലി രൂപപ്പെടുത്തിയില്ലെങ്കില്‍ ലോകം നമ്മെ ആദരിക്കില്ല. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ഏറ്റവും വലിയ സംഭാവന രാജ്യത്തിനു ഒരു പുതിയ രാഷ്ട്രീയ ഭാഷ സമ്മാനിച്ചുവെന്നുള്ളതാണ്. അതോടെ നമ്മുടെ ചിന്തകരും ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും പാശ്ചാത്യരുടെ വിലങ്ങുകളില്‍ നിന്നും സ്വതന്ത്രരായി. നമ്മുടെ സാമ്പത്തിക പുരോഗതിയെ അളക്കുവാന്‍ പാശ്ചാത്യ അളവുകോലുകള്‍ ഉപയോഗിക്കുന്നത് അശാസ്ത്രീയമാണ്. വിദേശ പ്രസിദ്ധീകരണങ്ങള്‍ക്കുപകരം സ്വദേശീ പ്രസിദ്ധീകരണങ്ങളില്‍ തങ്ങളുടെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

 

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും പത്രപ്രവര്‍ത്തകനുമായ എസ്. ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ബുദ്ധിജീവി പരിവേഷങ്ങള്‍ ധാരാളം കണ്‍ുവരുന്ന കാലമാണിത്. പക്ഷേ ദീനയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവദര്‍ശനം സര്‍വ്വകാലീന പ്രസക്തിയുള്ളതാണ്. അദ്ദേഹത്തിന്റെ പഠനങ്ങള്‍ ദാര്‍ശനിക സ്വഭാവമുള്ളവയായിരുന്നു. 1942-ല്‍ സര്‍ദാര്‍ പട്ടേല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായി പ്രതികരിച്ചു. കാരണം രണ്‍ാം ലോകമഹായുദ്ധം കഴിയുന്നത് വരെ ബ്രിട്ടനെതിരെ സമരം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് വാക്കുകൊടുത്തിരുന്നു. പക്ഷേ ഗാന്ധിജി അതിനെതിരെ ചിന്തിച്ചു. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാനായി നാം നമ്മുടെ വാക്ക് മാറ്റുന്നു. അതൊരു പ്രതിസന്ധിഘട്ടമായിരുന്നു.

 

പ്രതിബദ്ധതയുടെയും ആവശ്യത്തിന്റെയും മധ്യേയുള്ള പ്രതിസന്ധി; കോണ്‍ഗ്രസ്സിന്റെ ധാര്‍മ്മികതയുടെയും മഹാത്മാഗാന്ധിയുടെ സമരോത്സുകതയുടെയും മധ്യേ. രാജ്‌മോഹന്‍ ഗാന്ധി ഈ കാര്യം തന്റെ ഒരു ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്‍്. മഹാത്മാഗാന്ധിയ്ക്ക് നാടിന്റെ സ്പന്ദനം അറിയാമായിരുന്നു. അദ്ദേഹം ഗവേഷണ സ്ഥാപനം നടത്തിയില്ല; സര്‍വ്വേ നടത്തിയില്ല; പക്ഷേ ജനങ്ങളുമായി താദാത്മ്യം പ്രാപിച്ചു- മനസു കൊണ്ടും  വസ്ത്രം കൊണ്ടും   ശരീരഭാഷ കൊണ്ടും .ഈയൊരു പശ്ചാത്തലത്തില്‍ വേണം ദീന്‍ ദയാല്‍ ഉപാധ്യായയെ മനസിലാക്കുവാന്‍. അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ദാര്‍ശനികനായിരുന്നു. ചിന്തകനും ദാര്‍ശനികനും രണ്‍് തലങ്ങളിലുള്ളവരാണ്. സന്ദര്‍ഭത്തിന്റെ പരിമിതികള്‍ക്കുള്ളിലാണ് ചിന്തകന്‍. ദാര്‍ശനികനാവട്ടെ ആ പരിധി ലംഘിക്കുന്നു. ഒരു ബുദ്ധിജീവി സന്ദര്‍ഭത്തിന്റെ പിടിയില്‍ നിന്നുകൊണ്‍് പ്രതികരിക്കുന്നു.

 

 

രാജ്യവ്യാപകമായി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോഴാണ് രാജ്യത്തെയും അതിന്റെ സമ്പദ് വ്യവസ്ഥയെയും അതിലെ സമാജത്തെയും ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. 1992-ല്‍ സ്വദേശീ ജാഗരണ്‍ മഞ്ചില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതിനുശേഷം. അതുവരെയും ഞാന്‍ കോര്‍പ്പറേറ്റുകളുടെ ഉപദേശകന്‍ എന്ന നിലയില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു. എന്നാല്‍ സ്വദേശീ ജാഗരണ്‍ മഞ്ചിന്റെ പ്രതിനിധി എന്ന നിലയില്‍ 42 വ്യാവസായിക ക്ലസ്റ്ററുകള്‍ സന്ദര്‍ശിക്കാനിടയായതോടെ എന്റെ സമീപനം മാറി. സാമ്പത്തിക ശാസ്ത്രം മാത്രമല്ല അതിനുകാരണം. സമാജത്തിന്റെ അവസ്ഥ കൂടിയാണ്. സമാജം ഒരു ചുമരുകളില്ലാത്ത സര്‍വ്വകലാശാല. ഇതു തന്നെയായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായയുടെയും പഠന രീതി.

 

1931-ല്‍ വിന്‍സന്റ് ചര്‍ച്ചില്‍ പറഞ്ഞു ഭാരതം ഒരു കാടന്‍ സമാജമാണ്. ഭാരതം പ്രവര്‍ത്തന സജ്ജമായ അരാജകത്വത്തിന്റെ നാടാണെന്നാണ് 1963-ല്‍ ജോണ്‍ കെന്നെത്ത് ഗാല്‍ ബ്രെത്ത് പറഞ്ഞത്. പക്ഷേ ഇവര്‍ക്കൊന്നും ഭാരതവുമായി ബന്ധമുണ്‍ായിരുന്നില്ല. 1750 മുതല്‍ 1900 വരെയുള്ള ലോക സമ്പദ്‌വ്യവസ്ഥയെ പറ്റി പോള്‍ ബെയ്‌റോച്ച് അവലോകനം നടത്തി. അദ്ദേഹത്തിന്റെ അവലോകന റിപ്പോര്‍ട്ട് പാശ്ചാത്യരെ നടുക്കി. 1750-ലെ സാമ്പത്തികവളര്‍ച്ച ചൈനയുടേത് 33 ശതമാനവും ഭാരതത്തിന്റെത് 24.5 ശതമാനവും അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് 2 ശതമാനവുമായിരുന്നു. 1900 ആയപ്പോഴേക്കും ചൈനയും ഭാരതവും 8 ശതമാനത്തിലേക്കെത്തി. ബ്രിട്ടനും അമേരിക്കയും രണ്‍ില്‍ നിന്നും 41 ശതമാനത്തിലേക്കെത്തി. മുഴുവന്‍ തകര്‍ച്ചയും ഒന്നര നൂറ്റാണ്‍ിലാണുണ്‍ായത്.

 

1850-ല്‍ ലോകത്തിന്റെ മൊത്തം ജി.ഡി.പിയുടെ 16 ശതമാനം ഭാരതത്തിന്റെതായിരുന്നു. 50 വര്‍ഷങ്ങള്‍ക്കൊണ്‍് അത് 1.8 ആയി കുറഞ്ഞു. 1850-നും 1900 ത്തിനുമിടയ്ക്ക് സ്വാമി വിവേകാനന്ദന്‍ ഭാരതമാസകലം യാത്ര ചെയ്തപ്പോള്‍ കണ്‍ത് ദാരിദ്ര്യവും പട്ടിണിയും മാത്രം. ആ കാലത്ത് ഭാരതത്തില്‍ 22 ക്ഷാമങ്ങള്‍ ഉണ്‍ായി. ഇതാണ് ഭാരതത്തിന്റെ തകര്‍ച്ച. ഈ റിപ്പോര്‍ട്ട് പാശ്ചാത്യര്‍ കണക്കിലെടുത്തില്ല. ഒ.ഇ.സി.ഡി രാജ്യങ്ങള്‍ ഇതിന്റെ സത്യാവസ്ഥ അറിയുവാനായി 2000 വര്‍ഷങ്ങളുടെ ലോകചരിത്രം പഠിക്കുവാന്‍ ആംഗസ് മാഡിസണെ നിയോഗിച്ചു. മാഡിസണ്‍ റിപ്പോര്‍ട്ടും വ്യത്യസ്തമായിരുന്നില്ല.പാശ്ചാത്യരുടെ പ്രതിഭ കൊണ്‍ല്ല മറിച്ച് കോളനിവല്‍ക്കരണത്തിലൂടെയുള്ള ചൂഷണത്തില്‍ കൂടിയാണ് വളര്‍ച്ച നേടിയതെന്ന് അവര്‍ കണ്‍െത്തിയെന്ന് ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

 

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എം മോഹന്‍ദാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ പദ്മനാഭന്‍ നായര്‍ (ചെയര്‍മാന്‍, സ്വാഗത സംഘം), ഡോ. സി.ഐ ഐസക് (ഐ.സി.എച്ച്.ആര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി. സുധീര്‍ ബാബു സ്വാഗതവും ഡോ. ലതാവിനോദ് നന്ദിയും പറഞ്ഞു,.

News Feed
Filed in

National Seminar on Ekatma Manava Darshanam – was inaugurated by RSS Joint General Secretary Dattatreya Hosabale

ഏകാത്മമാനവദര്‍ശനം ദ്വിദിന സെമിനാര്‍ സമാപിച്ചു.

Related posts