3:11 pm - Friday November 24, 9116

കേരളത്തിലെ സി.പി.എം അക്രമം: മാര്‍ച്ച് 1-നു രാജ്യവ്യാപക പ്രതിഷേധം

കൊച്ചി : കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന സി.പി.എം അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1-നു രാജ്യവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടക്കും.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നാള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയാണ്. കഴിഞ്ഞ 9 മാസക്കാലയളവില്‍ 10 സംഘപരിവാർ പ്രവർത്തകരാണ്‌ സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ടത്‌. നൂറുകണക്കിനു വീടുകള്‍ തകര്‍ക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. സി.പി.എമ്മിനു വോട്ട് ചോര്‍ച്ചയുണ്ടായ പല മേഖലകളിലും ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ സി.പി.എം അക്രമികള്‍ അഴിച്ചുവിട്ടു. പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ വീടിനു തീവെച്ച് 2 പേരെയാണ് ചുട്ടുകൊന്നത്. രാഷ്ട്രീയ അക്രമങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്കും, ജീവിതവരുമാന ഉപാധികളും വീടുകളും നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുവാനോ അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ പിണറായി വിജയനു സാധിച്ചിട്ടില്ല.

നിക്ഷ്പക്ഷ നിലപാടെടുക്കുന്ന പോലീസുകാര്‍ക്കെതിരെയും അക്രമം നടന്നതോടെ പോലീസിനെയും ഭീതിയിലാഴ്ത്താന്‍ സി.പി.എമ്മിനു സാധിച്ചു. കണ്ണൂരുള്‍പ്പെടെയുള്ള പല ജില്ലകളിലും അക്രമികള്‍ക്കെതിരെ പോലീസിനു മൗനം പാലിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. സി.പി.എമ്മിനും അതിന്റെ പോഷക സംഘടനകള്‍ക്കുമൊഴികെ ഒരു രാഷ്ട്രീയ – സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കണ്ണൂരില്‍ സാധിക്കാതെ വന്നിരിക്കുന്നു. ജീവിക്കാനും സംഘടനാപ്രവര്‍ത്തനം നടത്തുവാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും കേരളത്തിലെ മാധ്യമങ്ങള്‍ മൗനം പാലിക്കുകയും ചെയ്തതോടെയാണ് സി.പി.എം അക്രമങ്ങളെ തുറന്നുകാട്ടാന്‍ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Law and order

Martyrs-of-Communist-Violence-in-Kerala-1024x465

nation wide protest

Filed in

God’s Own Country is turning into land of demons: RSS Sahsarakaryavah Dattatreya Hosabale

കേരളത്തില്‍ നിന്നുള്ള ആദ്യ ആര്‍.എസ്.എസ് പ്രചാരകന്‍ പി. കുമാരന്‍ അന്തരിച്ചു

Related posts