3:13 pm - Wednesday December 16, 2550

ആറന്മുള വിമാനത്താവളം : പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിയുമില്ല

ന്യൂഡല്‍ഹി/ പത്തനംത്തിട്ട : 2015 ഏപ്രില്‍ 23-നു നടന്ന വിദഗ്ധ സമിതിയോഗത്തില്‍ വീണ്ടും പാരിസ്ഥിതിക ആഘാതം പഠനം നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന തരത്തില്‍ കെ.ജി.എസ്‌ നടത്തിയ
പ്രചരണം തെറ്റാണെന്നു തെളിഞ്ഞു. യോഗത്തിന്റെ മിനുട്ട്സ്‌ പുറത്തുവന്നതോടെയാണ്‌ വീണ്ടും പാരിസ്ഥിതികാഘാത പഠനം നടത്തുവാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നു വ്യക്തമായത്‌. പാരിസ്ഥിതിക ആഘാത പഠനം നടത്തുവാനുള്ള അനുമതി ലഭിച്ചുവെന്നും വിമാനത്താവളത്തിനു നരേന്ദ്ര മോദി അടുത്തവര്‍ഷം തറക്കല്ലിടുമെന്നൊക്കെയുള്ള പ്രചരണങ്ങള്‍ കെ.ജി.എസ്‌ അഴിച്ചുവിട്ടിരുന്നു.  നാളിതുവരെ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അവ്യക്തത നിലനിര്‍ത്തി കെ.ജി.എസ്‌ നടത്തിയ വ്യാജപ്രചരണങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളും വലിയരീതിയില്‍ ഏറ്റുപിടിച്ചിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ വനം-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവേദ്ക്കറുമായി നിരവധി തവണ ആശയവിനിമയം നടത്തിയ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി നേതാവ്‌ കുമ്മനം രാജശേഖരനും കേരളത്തിലെ ബി.ജെ.പി-സംഘ കാര്യകര്‍ത്താക്കളും കെ.ജി.എസ്‌ ഉയര്‍ത്തിവിടുന്ന പ്രചരണങ്ങള്‍ കള്ളമാണെന്ന് വ്യക്തമാക്കിയിട്ടും വിമാനത്താവളത്തെ എതിര്‍ക്കുന്ന ആറന്മുളയിലെ ജനങ്ങളുടെ ആശങ്ക മാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ യോഗത്തിന്റെ മിനുട്ട്സ്‌ പുറത്തുവന്നിരിക്കുന്നത്‌.

സുപ്രീംകോടതിയും ദേശീയ ഹരിത ട്രിബ്യൂണലും പ്രതിരോധ മന്ത്രാലയവും പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കിയ അനുമതി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ്‌ ശര്‍മ്മയും പ്രതികരിച്ചതോടെ ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായമാണെന്ന് വ്യക്തമായി.

News Feed
Filed in

ദ്വിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപിച്ചു

No nod for EIA study for Aranmula airport project

Related posts