9:25 am - Wednesday September 20, 2017

ഏകാത്മമാനവവാദദര്‍ശനം ദേശീയ വിചാരസത്രത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പ്രസിദ്ധമായ അര്‍ത്ഥശാസ്ത്ര സിദ്ധാന്തത്തിന്റെ അമ്പതാം വാര്‍ഷികം ദേശീയതലത്തില്‍ സമുചിതമായി നടത്തുകയാണ്. 2015 ഏപ്രില്‍ 4, 5 തീയതികളില്‍ എളമക്കര ഭാസ്‌കരീയത്തില്‍ വച്ചാണ് വിചാരസത്രം നടക്കുന്നത്. അതിനുവേണ്ടിയുള്ള സ്വാഗതസംഘം രക്ഷാധികാരിമാരായി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ജസ്റ്റീസ് കെ. സുകുമാരന്‍, ജസ്റ്റീസ് പി.എസ്. ഗോപിനാഥ്, പ്രെഫ. തുറവൂര്‍ വിശ്വംഭരന്‍, ഡോ. എം.സി. ദിലീപ്കുമാര്‍ (വൈസ് ചാന്‍സലര്‍, ശ്രീ ശങ്കരാ സര്‍വ്വകലാശാല, കാലടി) അഡ്വ. കെ. രാംകുമാര്‍, പി.ഇ.ബി. മേനോന്‍ (ആര്‍.എസ്സ്.എസ്സ്. പ്രാന്തസംഘചാലക്) എന്നിവരെ തെരഞ്ഞെടുത്തു. ജസ്റ്റീസ് കെ. പത്മനാഭന്‍ നായര്‍ ചെയര്‍മാനും, ട്രാവന്‍കൂര്‍ റയോണ്‍സിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന കെ. സുകുമാരന്‍ വര്‍ക്കിംഗ് ചെയര്‍മാനും, റിട്ടയേര്‍ഡ് ഡി.എഫ്.ഓ. ഡോ. എന്‍.സി. ഇന്ദുചൂഢന്‍ കണ്‍വീനറുമായി നൂറ്റൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ഈ വിചാരസത്രത്തില്‍ കേന്ദ്രമന്ത്രിമാരും അന്തര്‍ദ്ദേശീയ പ്രശസ്തരായ ചിന്തകന്മാരും, ധനതത്വശാസ്ത്ര വിശാരദന്മാരും പങ്കെടുക്കും. ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന യോഗത്തില്‍ കെ. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വിചാരസത്രത്തിനെ ക്കുറിച്ച് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന കാര്യദര്‍ശി കെ. സുധീര്‍ബാബു സംസാരിച്ചു. ഭാരതീയവിചാരകേന്ദ്രം സംഘടനാകാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ സ്വാഗതസംഘം അംഗങ്ങളെ അവതരിപ്പിച്ചു. ആര്‍.എസ്സ്.എസ്സ്. പ്രാന്തീയ കാര്യകാരി സദസ്യന്‍ ആര്‍. സഞ്ജയന്‍ പ്രഭാഷണം നടത്തി. പി.എസ്സ് അനിരുദ്ധന്‍ സ്വാഗതവും ഡോ. കെ. ശിവപ്രസാദ് കൃതജ്ഞതയും പറഞ്ഞു.

News Feed

Hinduism as Post Modernism

പത്രപ്രവര്‍ത്തനം സമൂഹത്തോടുള്ള ഉത്തരവാദിത്തം: കെ. വേണു

Related posts