3:13 pm - Wednesday December 17, 6684

നമ്മുടെ അമ്മമാര്‍ ഫാക്ടറികളല്ല: സര്‍സംഘചാലക്

ഹിന്ദു സ്ത്രീകള്‍ നാല് പ്രസവിക്കണമെന്ന അഭിപ്രായത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത്. നമ്മുടെ അമ്മമാര്‍ ഫാക്ടറികളല്ലെന്നും കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നത് വ്യക്തിപരമായ  കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാണ്‍പൂരില്‍ നടന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉന്നയിക്കുന്നതിനു മുമ്പ് അത് പറയുന്നവര്‍ ഒന്നു ചിന്തിക്കണമെന്ന് ഭാഗവത് ജി വ്യക്തമാക്കി. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബല്‍റാം ഹെഡ്‌ഗെവാറിന്റെ ജന്മദിനത്തേയും ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷത്തെയും ദേശീയ ദിനങ്ങളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതീയ കിസാന്‍ സംഘും ഭാരതീയ മസ്ദൂര്‍ സംഘും ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Feed
Filed in

Journalism gains importance, says DD Deputy Director

Janam TV to go air on April 19

Related posts