6:50 pm - Monday October 23, 2017

കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്ത് തിലകക്കുറിയായി സാരഥി പുരസ്‌കാര സമര്‍പ്പണം

കാഞ്ഞങ്ങാട്: ബാലഗോകുലത്തിന്റെയും തപസ്യയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രൗഢഗംഭീരമായ ചടങ്ങില്‍ സാരഥി പുരസ്‌കാര സമിതിയുടെ വാര്‍ത്താസാരഥി പുരസ്‌കാരം മാതൃഭൂമി ലേഖകന്‍ പി.പി. ലിബീഷ്‌കുമാറിനും കവിതാസാരഥി പുരസ്‌കാരം വിമല്‍പ്രസാദിനും കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ സമര്‍പ്പിച്ചു. ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിന് ചട്ടഞ്ചാല്‍ ജിഎച്എസ്എസും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയവും അര്‍ഹമായി.

വിവിധ മേഖലകളില്‍ മികവിന്റെ മുദ്ര പതിപ്പിച്ച സുബൈദ (സാഹിത്യം), രാധാകൃഷ്ണന്‍ നരിക്കോട് (ആധ്യാത്മികം), രവീന്ദ്രനാഥ് ചേലേരി (ആതുര സേവനം), എ.ദാമോദരന്‍ (പത്രപ്രവര്‍ത്തനം), ഡോ.നാഗരത്‌ന ഹെബ്ബാര്‍ (ഗവേഷണം), ഡോ.പി.വി.സുനില്‍ ചന്ദ്രന്‍ (ആരോഗ്യരംഗം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കേന്ദ്ര സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസറും ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ.കെ.ജയപ്രസാദ് മഹാകവി മേലത്ത് ചന്ദ്രശേഖരന്റെ സപ്തതി വിളംബരം ചെയ്തു. അമൃത’ഭാരതി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച ചിത്രരചന, മഹാ’ഭാരത പ്രശ്‌നോത്തരി മത്സര ജേതാക്കള്‍ക്കുള്ള പ്രശംസാപത്രവും വിതരണം ചെയ്തു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.
ആര്‍എസ്എസ്കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പൂരക്കളി കലാ അക്കാദമിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ദാമോദരപണിക്കര്‍, തപസ്യ സംസ്ഥാന സമിതിയംഗം യു.പി സന്തോഷ്, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ കെ.വി ഗണേശന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ സി. യൂസഫ് ഹാജി, ജന്മഭൂമി ഡയറക്ടര്‍ കെ.വി. ഗോവിന്ദന്‍, സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.വി.ലക്ഷമണന്‍, മഹിളാ ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറി ഓമന മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തപസ്യ ജില്ലാ രക്ഷാധികാരി പി.ജനാര്‍ദ്ദനനന്‍ മംഗളപത്രം അവതരിപ്പിച്ചു. സാരഥി പുരസ്‌കാരസമിതി ചെയര്‍മാന്‍ കെ.ദാമോദരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും ബാലഗോകുലത്തിന്റെ മേSaradhi setഖലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Filed in

‘Balagokulam’ celebrates Sri Krishna Janmashtami in Kerala

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം ഇനിയും മുന്നേറേണ്ടതുണ്ട് : ഡോ ജി ഗോപകുമാര്‍

Related posts