3:11 pm - Tuesday November 24, 9265

ജനം ആഗ്രഹിച്ചപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചു: ഡോ. മോഹന്‍ ഭാഗവത്

കട്ടക്ക്: ജനങ്ങള്‍ ആഗ്രഹിച്ചപ്പോഴെല്ലാം രാജ്യത്ത് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . രാഷ്ട്രദീപ പത്രത്തിന്റെ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കവേ, സ്വാതന്ത്ര്യ ലബ്ധിയുള്‍പ്പെടെ 1947, 1977, 2014 വര്‍ഷങ്ങളിലെ ഉണ്ടായ മൂന്നു സംഭവങ്ങള്‍, ഭാരതത്തെയും ലോകത്തെ തന്നെയും ഇളക്കി മറിച്ചെന്ന കെഐഐടി യൂണിവേഴ്‌സിറ്റി മുന്‍ വിസി അച്യുത സാമന്തയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 

”ഇതെല്ലാം സംഭവിച്ചത് ഏതെങ്കിലും പാര്‍ട്ടിയോ, ഏതെങ്കിലും സംഘടനയോ, ഏതെങ്കിലും വ്യക്തിയോ മൂലമല്ല” എന്ന് സര്‍സംഘചാലക് പറഞ്ഞു. ”ഇതെല്ലാം അവിടെ ഉണ്ടായിരുന്നു. പക്ഷേ, മാറ്റം സംഭവിച്ചില്ല. എന്നാല്‍ എപ്പോള്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചുവോ അപ്പോള്‍ അതു സംഭവിച്ചു,” എന്ന് സര്‍സംഘ ചാലക് വിശദീകരിച്ചു. നമ്മള്‍ വിശുദ്ധമായ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നാല്‍, അതു നിശ്ചയമായും മാറ്റം ഉണ്ടാക്കും. എന്നാല്‍ തിന്മയെ നേരിടാന്‍ നന്മക്ക് വിഷമം നേരിടും, പക്ഷേ ആത്യന്തികമായി നന്മയേ നിലനില്‍ക്കൂ, സത്യവും ധര്‍മ്മവുമേ വിജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഡോ. മോഹന്‍ ഭാഗവത് ഉദ്ധരിച്ച്,” രാമനേയും കൃഷ്ണനേയും യേശുവിനേയുംകാള്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഏറെയുണ്ട്, പക്ഷേ അവര്‍ സാമൂഹ്യ സേവനം നിശബ്ദമായി ചെയ്യുകയും അംഗീകാരം ആഗ്രഹിക്കുകയും ചെയ്തില്ല.” അതുപോലെ അംഗീകാരത്തിനല്ല നമ്മള്‍ പ്രവര്‍ത്തിക്കുന്നത് നിശബ്ദ പ്രവര്‍ത്തനമാണ് രീതിയെന്നു പറഞ്ഞു.

രാഖിയുടെയും രക്ഷാബന്ധന്റെയുംപ്രസക്തി കുടുംബ ബന്ധങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഭുവനേശ്വറില്‍ സംസ്‌കൃതി സുരക്ഷ്യാ സമിതി സംഘടിപ്പിച്ച രക്ഷാബന്ധന്‍ ഉത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇത് കേവലം വ്യക്തിയുടെ സുരക്ഷാക്കാര്യമല്ല; സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനും ലോകസമാധാനത്തിനും ക്ഷേമത്തിനും വഴിയൊരുക്കുന്ന വിശ്വസാഹോദര്യത്തിന്റെ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രചോദമാണ്,” സര്‍സംഘചാലക് പറഞ്ഞു.

രക്ഷാബന്ധന് ദേശീയ പ്രസക്തി ഏറെയാണെന്ന് പറഞ്ഞ അദ്ദേഹം ഈ ആഘോഷം ഹിന്ദു സംസ്‌കാരവും അതിലധിഷ്ഠിതമായ മൂല്യങ്ങളിലൂന്നി ജീവിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണെന്ന് പറഞ്ഞു.

ക്ഷേമത്തിലേക്കുള്ള ആദ്യപടി സുരക്ഷയാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭക്ഷണവും വെള്ളവും ഭൂമിയും സാമ്പത്തിക വളര്‍ച്ചയും എല്ലാറ്റിനും മേലേ അതിര്‍ത്തി സുരക്ഷയും ആവശ്യമാണ്. ഇതില്‍ ഏതു മേഖലയില്‍ വീഴ്ചയുണ്ടായാലും ദേശീയ സുരക്ഷ അപകടത്തിലാകും. രാജ്യത്തിന്റെ സാമ്പത്തിക വികാസം പാശ്ചാത്യ രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ സംസ്‌കാരത്തെ ബാധിക്കാതെ നോക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്, അദ്ദേഹം വിശദീകരിച്ചു.

ചടങ്ങില്‍ ഉത്കല്‍ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ കുമാര്‍ബര്‍ ദാസ്, സമിതി അദ്ധ്യക്ഷന്‍ സഞ്ജിത് പാണ്ഡ സംസാരിച്ചു.

 

News Feed
Filed in

The magnanimity of the deed is not important, the intention (Bhavna) behind the deed is important:Sarasanghachalak

Poojya Sarsanghchalak ji celebrating Rakshabandhan Utsav with Kids at Nagpur RSS Head quarters

Related posts