5:35 pm - Monday August 21, 2017

വൈഷ്ണവിക്കും മുത്തശ്ശിക്കും ഓണസമ്മാനമായി സേവാഭാരതിയുടെ ഭവനദാനം

പുത്തൂര്‍: കാറ്റിലും മഴയിലും വീട് തകര്‍ന്ന മുത്തശ്ശിക്കൊപ്പം തലചായ്ക്കാനിടമില്ലാതെ പകച്ചുനിന്ന വൈഷ്ണവിക്ക് (11) ഓണസമ്മാനമായി സേവാഭാരതിയുടെ ഭവനദാനം. സേവാഭാരതി നിര്‍മിച്ചുനല്കിയ വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞദിവസം ആര്‍.എസ്.എസ്. സംസ്ഥാന ഗോരക്ഷാ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഇവര്‍ക്കുള്ള ഓണക്കിറ്റ് വിതരണം പുത്തൂര്‍ എസ്.ഐ. ബി.രാജേന്ദ്രന്‍ പിള്ള നിര്‍വഹിച്ചു. ശ്രീഹരി വിദ്യാനികേതന്‍ സെക്രട്ടറി ഷൈലേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ശാരീരിക് പ്രമുഖ് ശിവപ്രസാദ്, ജില്ലാ സേവാപ്രമുഖ് ഓമനക്കുട്ടന്‍, താലൂക്ക് സേവാപ്രമുഖ് സുബ്രഹ്മണ്യന്‍, താലൂക്ക് കാര്യവാഹക് അജയന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞമാസം അഞ്ചിനായിരുന്നു തെക്കുംചേരി സിരിമാവോ ഭവനില്‍ വൈഷ്ണവിയുടെയും മത്തശ്ശി ചെല്ലമ്മ(80)യുടെയും ജീവിതത്തില്‍ ദുരിതത്തിന്റെ കരിനിഴല്‍വീഴ്ത്തി പ്രകൃതി സംഹാരരൂപം പൂണ്ടത്. ഇവരുടെ ചെറിയവീട് പൂര്‍ണമായും നിലംപൊത്തി. അച്ഛന്‍ ഉപേക്ഷിച്ചുപോകുകയും രണ്ടുവര്‍ഷം മുമ്പ് അമ്മ മരിച്ചുപോകുകയും ചെയ്ത വൈഷ്ണവിക്ക് ഈ ചെറിയ കൂരയും മുത്തശ്ശിയുമായിരുന്നു ആശ്രയം. ഇവരുടെ ജീവിതദുരിതം കണ്ട് സേവാഭാരതി പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ കൈത്താങ്ങായി എത്തുകയായിരുന്നു. സേവാഭാരതി പാങ്ങോട് മണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ഭവനം നിര്‍മിച്ച് നല്‍കിയത്.

 

 

Source : mathrubhumimathirbhumi

News Feed
Filed in

കശ്മീരില്‍ രക്ഷാപ്രവര്‍ത്തനവുമായി ആര്‍എസ്എസ് സേവാഭാരതി പ്രവര്‍ത്തകര്‍

Jammu and Kashmir floods: Vishwa Hindu Parishad organises medical camps, 1,400 patients treated

Related posts