3:13 pm - Friday December 17, 0579

കതിരൂര്‍ മനോജ്‌ വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക്‌ കൈമാറി ഉത്തരവിറങ്ങി

ന്യൂഡല്‍ഹി : കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അന്വേഷണം സി.ബി.ഐക്ക്‌ കൈമാറി ഇന്നു ഉത്തരവിറക്കി. 2014 സെപ്റ്റംബര്‍ 1-നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ആര്‍.എസ്‌.എസ്‌. കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കതിരൂര്‍ മനോജിനെ പട്ടാപ്പകലാണ്‌ അക്രമികള്‍ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടികൊലപ്പെടുത്തിയത്‌. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഭീകരതയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ വന്‍ പ്രതിഷേധമുയര്‍ത്തുകയും കൊലപാതകത്തിനു പിന്നിലെ സി.പി.എം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ മുതിര്‍ന്ന ആര്‍.എസ്‌.എസ്‌, ബി.ജെ.പി കാര്യകര്‍ത്താക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിനെ കാണുകയും ചെയ്തിരുന്നു. മുതിര്‍ന്ന സംസ്ഥാന കാര്യകര്‍ത്താക്കള്‍ ഈ ആവശ്യമുന്നയിച്ച്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കണ്ടിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യവാരം തന്നെ കേന്ദ്ര ഏജന്‍സി കേസ്‌ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

ആര്‍.എസ്‌.എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ഇടുക്കിയിലും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്‌ ഷാ തിരുവനന്തപുരത്തും സംഘടനാ പരിപാടികളില്‍ പങ്കെടുത്ത ദിനത്തില്‍ തന്നെയാണ്‌ കേരളത്തിനെ ഞെട്ടിച്ച്‌ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്‌ എന്ന കാര്യം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

സി.പി.എം നേതാക്കള്‍ നല്‍കുന്ന പ്രതിപട്ടിക പ്രകാരമാണ്‌ പോലീസ്‌ എഫ്‌.ഐ.ആര്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നത്‌ എന്ന ആക്ഷേപവും കേരളാ പോലീസ്‌ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവെന്നതും കേന്ദ്ര ഏജന്‍സി ഇടപെടുന്നതിലേക്ക്‌ എത്തുകയായിരുന്നു. കേസ്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ടി.പി വധക്കേസ്‌ അന്വേഷിച്ച ഡി.വൈ.എസ്‌.പി മാരുള്‍പ്പെടെയുള്ള സംഘത്തിന്‍ മേലും ഭീഷണിയും സമ്മര്‍ദ്ധവും ചെലുത്തി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമവും നടന്നിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്‌ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം കേസിന്റെ അനേഷണം സി.ബി.ഐക്ക്‌ കൈമാറുകയായിരുന്നു.

Filed in

തീരദേശ മേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസേനയെ നിയോഗിക്കണം: വത്സന്‍ തില്ലങ്കേരി

VHP to legally challenge kiss of love festival – Denies any plan of protest march to the venue

Related posts