6:28 am - Tuesday November 21, 2017

സാംഘിക് തടസ്സപ്പെടുത്തി പൊലീസിന്റെ തേര്‍വാഴ്ച:ജില്ലാ പ്രചാരകിന് മര്‍ദ്ദനം

കൊച്ചി: പുതുവൈപ്പില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വൈപ്പിന്‍ നഗര്‍ സാംഘിക് തടസ്സപ്പെടുത്തി പോലീസിന്റെ തേര്‍വാഴ്ച. പുതുവൈപ്പ് ബീച്ചിലെ തിരക്കൊഴിഞ്ഞ ഭാഗത്ത് ഇന്ന് രാവിലെ സംഘടിപ്പിച്ച സാംഘിക് നടന്നുകൊണ്ടിരിക്കെയാണ് ഞാറയ്ക്കല്‍ എസ്.ഐ ഷിജോ വര്‍ഗീസ് ശാഖ നടത്താന്‍ അനുവദിക്കില്ലെന്ന് ആരോപിച്ചുസാംഘിക്  തടസ്സപ്പെടുത്തിയത്.

IMG-20150215-WA0034

 

അതിക്രമത്തെ ചോദ്യംചെയ്ത ജില്ലാ പചാരകൻ ജി.ജി.വിഷ്ണുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ തലയ്കും മുഖത്തിനും മാരകമായ പരിക്കേറ്റ വിഷ്ണുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.സാംഘിക് അവസാനിക്കാറായ സമയം പ്രാര്‍ത്ഥന ചൊല്ലുമ്പോഴാണ് എസ്.ഐയും സംഘവും അതിക്രമം കാണിച്ചത്.തുടര്‍ന്ന് സാംഘിക് പിരിഞ്ഞ് ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് ജീപ്പ് വച്ച് ഇടിച്ചുവീഴ്ത്തിയാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രവര്‍ത്തകരെ തേടിയെത്തിയ പൊലീസ് അയോദ്ധ്യപുരം ക്ഷേത്രത്തിന് അകത്തുകയറിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പൊലീസ് ജീപ്പിനുള്ളില്‍ വച്ചും ജില്ലാ പ്രചാരകിനെ മര്‍ദ്ദിച്ചു.

IMG-20150215-WA0024

 

സംഭവമറിഞ്ഞ് നൂറുകണക്കിന് ആര്‍.എസ്.എസ്,ബി.ജെ.പി പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. ഇതുവഴിയുള്ള ഗതാഗതവും തടഞ്ഞു.ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ പി.ജെ തോമസ്,ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന്‍,സഹകാര്യവാഹ് രാജിവ് നാരായണന്‍ എന്നിവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടര്‍ന്ന്! കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ജില്ലാ പ്രചാരകിനെ വിട്ടയക്കുകയും ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.

News Feed
Filed in

‘Nation celebrates the victory with Pride’: RSS Sah-Sarakaryavah Dattatreya Hosabale on Team India’s Victory

The job of RSS is to unite the Hindu society and make it fearless, self-reliant and selfless:Dr Mohan Bhagwat

Related posts