3:16 pm - Monday January 20, 8594

കോഴിക്കോട് സംഭാഗിന്റെ പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപിച്ചു.

കാഞ്ഞങ്ങാട്: കഴിഞ്ഞ 20 ദിവസങ്ങളായി ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു വരുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് സംഭാഗിന്റെ പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ് സമാപിച്ചു. ശിക്ഷാര്‍ത്ഥികള്‍വ്യായാം യോഗ്, സൂര്യനമസ്‌കാരം എന്നിവ പ്രദര്‍ശിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം  സഹ പ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.

ശ്രീ ബോധചൈതന്യ അനുഗ്രഹഭാഷണം നടത്തി. ഡോ. എ. സി പദ്മനാഭന്‍ സമാപന പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായ കെ. ഉമേഷ് കാമത്ത്, രാധാകൃഷ്ണന്‍ നരിക്കോട് രാഷ്ട്രീയ സ്വയംസേവകസംഘം സംസ്ഥാന ഭാരവാഹികളായ എസ്. സുദര്‍ശനന്‍, എം. ഗണേശന്‍, വി. ഉണ്ണികൃഷ്ണന്‍,പി. സന്തോഷ്, ടി. ശങ്കരന്‍, ഗോപാല ചെട്ടിയാര്‍ എന്നിവര്‍ സംബന്ധിച്ചു.ടി. സുബ്ബറാവു സ്വാഗതവും പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പാലക്കാടു മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള മലബാര്‍ മേഖലയിലെ പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലനത്തില്‍ 463 പേര്‍ പങ്കെടുത്തു

News Feed
Filed in

ഗീതയുടെ വെളിച്ചം ലോകമെങ്ങും പകരും: തേജോമയാനന്ദ

ലോകനന്മയ്ക്ക് ഭാരതത്തിനെ ഉയര്‍ത്തേണ്ടത് അനിവാര്യം : എം രാധാകൃഷ്ണന്‍

Related posts