3:13 pm - Friday December 16, 2512

അടൽ ബിഹാരി വാജ്പേയിക്ക് ഭാരതരത്ന സമ്മാനിച്ചു.

namoന്യൂഡൽഹി : അടൽ ബിഹാരി വാജ്പേയിക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു. കൃഷ്ണമേനോൻ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് രാഷ്ട്രപതി പ്രണബ് മുഖർജി ഭാരതരത്ന സമ്മാനിച്ചത്.  ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്‌.എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌, കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലാണ്‌ മുന്‍ പ്രധാനമന്ത്രിയും മികച്ച പാര്‍ലമെന്റേറിയനുമായ അടല്‍ ബിഹാരി വാജ്പേയ്‌. രാഷ്‌ട്രീയ എതിരാളികളുടെപോലും പ്രശംസ നേടിയിട്ടുള്ള രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഈ പ്രവര്‍ത്തകന്‍ രാഷ്‌ട്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഏറെ presidentസംഭാവനകള്‍ നല്‍കിയിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളുടെ ഭീഷണിയെ അവഗണിച്ച്‌ പൊഖ്‌റാനില്‍ ആണവപരീക്ഷണം നടത്തുകയും ദില്ലി-ലാഹോര്‍ ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കുകയും ചെയ്തത്‌ സമകാലീന ഏഷ്യന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളായിരുന്നു.
അടല്‍ ബിഹാരി വാജ്പേയും സ്വാതന്ത്ര്യ സമര സേനാനിയും ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയുമാണ്‌ ഈ വര്‍ഷം ഭാരതരത്ന പുരസ്ക്കാരത്തിനു അര്‍ഹരായത്‌. തിങ്കളാഴ്ച്ച നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി മദന്‍ മോഹന്‍ മാളവ്യയുടെ ബന്ധുക്കള്‍ക്ക്‌ ഭാരത രത്ന പുരസ്കാരം സമ്മാനിച്ചു.
924_vajpayeepi_0219

News Feed
Filed in

പ്രഥമവര്‍ഷ സംഘ ശിക്ഷാവര്‍ഗ് കാഞ്ഞങ്ങാട്ട്; സ്വാഗത സംഘം രൂപീകരിച്ചു

ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിക്കണം

Related posts