10:05 pm - Tuesday October 17, 2017

സമന്വയ ബൈഠക്കിനെ കുറിച്ച് മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന വാർത്ത അടിസ്ഥാന രഹിതം: ആർ.എസ്.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനാണ് ഡൽഹിയിൽ രാഷ്ട്രിയ സ്വയം സേവക സംഘം സമന്വയ ബൈഠക്കിലൂടെ തയ്യാറെടുക്കുന്നതെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആർ.എസ്.എസ്. സംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ആർ.എസ്.എസിന്‍റെ സംഘടനാ വിഷയങ്ങളാകും പ്രധാനമായും പരിഗണിയ്ക്കുകയെന്ന് അഖില ഭാരതിയ പ്രചാര്‍  പ്രമുഖ് ഡോ.മൻ മോഹൻ വൈദ്യ വ്യക്തമാക്കി.

സെപ്തംബര്‍ രണ്ട് മുതൽ മൂന്ന്‍ ദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്ന ആർ.എസ്.എസ് സമന്വയ ബൈഠക്കിനെ കുറിച്ച് മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ആർ.എസ്.എസ് വ്യക്തമാക്കി. സംഘടനപരമായ വിലയിരുത്തലുകൾക്ക് എല്ലാ വർഷവും മൂന്നു തവണ സംഘം യോഗം ചേരും. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയോ മന്ത്രിമാരുടെ പ്രവർത്തനമികവ് അവലോകനം ചെയ്യുകയോ അല്ല ഇത്തവണത്തെയും സമന്വയ ബൈഠക് അജണ്ടയെന്ന് ഡോ.മൻമോഹൻ വൈദ്യ വ്യക്തമാക്കി.

 

6

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘത്തിന്‍റെ വിവിധ തലങ്ങളിൽ ചുമതലയുള്ള 93 കാര്യകർത്താക്കളാണ് യോഗത്തിൽ മുഴുവൻ സമയവും പങ്കെടുക്കുക. 12 പരിവാർ സംഘടനകളുടെ പ്രതിനിധികളും നിശ്ചിത വേളകളിൽ സമ്മേളനത്തിലെ ചർച്ചകളിൽ ഭാഗമാകും. പ്രധാനമന്ത്രി മുന്നു ദിവസവും തുടർച്ചയായി സമ്മേളനത്തിന് ഉണ്ടാകണമെന്ന് ആർ.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മൻ മോഹൻ വൈദ്യ പറഞ്ഞു.

സർക്കാരുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി കടന്നു വന്നാൽ മാത്രം വിലയിരുത്തും. അതേസമയം, മതാടിസ്ഥാനത്തിൽ നടന്ന സെൻസസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സ്ഥിതിവിവരങ്ങൾ സമന്വയ ബൈഠക് വിലയിരുത്തും. സെപ്തംബര്‍ രണ്ടിലെ പൊതു പണിമുടക്കിൽ നിന്ന് പിന്മാറാൻ ബി.എം.എസ്സിനോട്‌ ആർ.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മൻ മോഹൻ വൈദ്യ പറഞ്ഞു.

Download (PDF, 61KB)

News Feed
Filed in

To adopt novel ideas and finding ways and means to put them into practice was Krishnappaji’s specialty:J Nandakumar

RSS Sarasanghachalak Mohan Bhagwat inaugurates 2-day ‘Columnist Meet’ at Jaipur

Related posts