3:16 pm - Sunday January 20, 8419

കുപ്രചരണം നടത്തി കലാപത്തിന് സിപിഎം ശ്രമം-ആര്‍എസ്എസ്

കണ്ണൂര്‍്: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ചും കുപ്രചരണങ്ങള്‍ നടത്തിയും സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്യുകയാണെന്ന് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. നവംബര്‍ 17, 18, 19 തീയ്യതികളില്‍ മോഹന്‍ ഭാഗവത് കണ്ണൂരില്‍ നടത്തിയ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അറിവോടെയുള്ളതുമായിരുന്നു.

മോഹന്‍ ഭാഗവത് കണ്ണൂരിലെത്തിയത് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ്. നവംബര്‍ 18 മുതല്‍ 22 വരെ ചിറക്കല്‍ ശ്രീകൃഷ്ണ മന്ദിരം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. 17 ന് കണ്ണൂരിലെത്തിയ മോഹന്‍ഭഗവത് അന്നുതന്നെ മാധ്യമങ്ങളെ കണ്ടിരുന്നു. 18, 19 തീയ്യതികളില്‍ പ്രവര്‍ത്തകരോടൊപ്പം ചെലവഴിച്ച അദ്ദേഹം 20 ന് നാഗപൂരിലേക്ക് മടങ്ങി. എല്ലാ പരിപാടികളിലും പോലീസ്, കേന്ദ്രസുരക്ഷാ സേന, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയപ്പോള്‍ പോലും സേനാ സാന്നിധ്യമുണ്ടായിരുന്നു.

കണ്ണൂരില്‍ രഹസ്യസന്ദര്‍ശനം നടത്തിയ മോഹന്‍ ഭാഗവത് വര്‍ഗ്ഗീയകലാപത്തിന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇതിന്റെ ചുവടുപിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ തലശ്ശേരിയില്‍ നടത്തിയ പൊതുയോഗത്തിലെ പ്രസംഗം അവരുടെ അണികളെ കലാപത്തിന് സജ്ജരാക്കുക എന്ന ദുഷ്ടലാക്കോടെയാണ്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീഷണി സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങളുടെ രക്ഷകരാണ് സിപിഎം എന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉളവാക്കാന്‍ ഇതു വഴി സാധിക്കും. ഈ കാപട്യത്തെ ആസൂത്രിത വര്‍ഗ്ഗീയ കലാപത്തിനുള്ള നീക്കമായേ കാണാനാകൂ. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമമാത്രമായ മേല്‍ക്കൈനേടാന്‍ സിപിഎമ്മിന് സാധിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിച്ചതു വഴിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ തന്ത്രം കൂടുതല്‍ ഊര്‍ജ്ജിതമായി നടത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ആര്‍എസ്എസ് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നു എന്ന പ്രചാരണം ഇതിന്റെ തുടക്കമാണ്. സമാധാന സ്‌നേഹികളായ ജനാധിപത്യ വിശ്വാസികള്‍ കുപ്രചരണങ്ങളില്‍ കുടുങ്ങരുത്. പ്രാന്ത കാര്യവാഹ് പറഞ്ഞു.

പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍                                                                                                  
പ്രാന്ത കാര്യവാഹ്‌

News Feed
Filed in

ആര്‍ക്കും മാതൃക, അശോക് സിംഗാളെന്ന സമരനായകന്‍ : കുമ്മനം രാജശേഖരന്‍

രാമക്ഷേത്ര സങ്കല്‍പ്പം ദൃഢമാക്കി അശോക് സിംഗാള്‍ അനുസ്മരണം

Related posts