3:19 pm - Sunday February 23, 4645

പോലീസിന്റെ ക്രൂരമര്‍ദ്ദനം സുബീഷ് ,രാഷ്ട്രീയ പകപോക്കലിന്റെ ഇര : ആര്‍.എസ്.എസ്

കൊച്ചി: ഫസല്‍ വധത്തിന്റെ പേരില്‍ നിരപരാധിയെ ഉന്നതപോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നു.നിലവില്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഫസല്‍ വധവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പാറാല്‍ വീട്ടില്‍ ഇ. സുബീഷിനെയാണ് സിപിഎം ഗൂഢാലോചനയുടെ  ഭാഗമായി ഭീകരമായി മര്‍ദ്ദിച്ചിരിക്കുന്നത്. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, കണ്ണൂര്‍ ഡി വൈ എസ് പി സദാനന്ദന്‍, കൂത്തുപറമ്പ് സി ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിഷ്‌കൃത സമൂഹത്തെ അമ്പരപ്പിക്കുന്ന വിധം ഭീകരമര്‍ദ്ദന മുറകള്‍ നടത്തിയത്.

 

ഇന്നോവ കാറില്‍ പോകവേ വടകരയില്‍ വച്ച് സുബീഷിനെ വളഞ്ഞിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. വളാങ്കച്ചാലില്‍ മോഹനന്‍ കള്ളുഷാപ്പില്‍ വച്ച് വധിക്കപ്പെട്ടതിന്റെ പേരില്‍ ചോദ്യം ചെയ്യാനാണ് അറസ്റ്റ് എന്നാണ് പോലിസ് പറഞ്ഞത്. രഹസ്യകേന്ദ്രത്തില്‍ വച്ച് തലകീഴായി കെട്ടിതൂക്കി മര്‍ദ്ദിക്കുകയും, വാരിയെല്ല് തകര്‍ക്കുകയും ഉള്ളംകാലില്‍ ചൂരലിനടിക്കുകയും, മുഖത്ത് വെള്ളം ചീറ്റിക്കുകയും ചെയ്തു.

 

ആര്‍ എസ് എസിന്റെ നിര്‍ദ്ദേശപ്രകാരം ഫസലിനെ കൊല്ലാന്‍ നേതൃത്വം കൊടുത്തു എന്നതടക്കം പോലീസ്  ആസൂത്രിമായി മുന്നേകൂട്ടി തയ്യാറാക്കിയ കുറ്റസമ്മതം സുബീഷിനെക്കൊണ്ട് വായിപ്പിച്ച് വീഡീയോ-ഓഡിയോ റേക്കോഡ് ചെയ്യുകയായിരുന്നു. മജിസ്ട്രറ്റിന് മുന്നില്‍ സുബീഷ് തന്റെ ദുരനുഭവം തുറന്നുപറഞ്ഞിട്ടും ഭരണകൂടപിന്തുണയോടെ പകപോക്കല്‍ ഭീഷണി തുടരുകയാണ്.
 

കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാറിന്റെ കാലത്ത് കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് 2006ല്‍ ഫസല്‍ വധിക്കപ്പെട്ടതും തുടര്‍ന്ന് കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ടതും. ഇതേ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഫലം കാണാഞ്ഞിട്ട് വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. ഭരണത്തിലേറിയതുമുതല്‍ കമ്യൂണിസ്റ്റുകാര്‍ പ്രതികളായ കേസ്സുകള്‍ തേയ്ച്ചുമായ്ച്ചുകളയാന്‍ പണം നല്‍കിയും, മര്‍ദ്ദനം നടത്തിയൂം നിരപരാധികളെ കുടുക്കുകയാണ് സിപിഎം ഒത്താശയോടെ പോലീസ്  ചെയ്തുവരുന്നതെന്ന് ആര്‍ എസ് എസ് സംശയിക്കുന്നു.

 

മര്‍ദ്ദിച്ച പോലീസുദ്യോഗസ്ഥരുടെ പേരില്‍ 50ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുബീഷ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുകയാണ്. കേരളത്തിലെ സാമൂഹ്യസുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാണ് ഇത്തരം പോലീസുകാരും അവര്‍ക്ക് പിന്തുണനല്‍കുന്ന ഭരണകൂടവും അവരെ നയിക്കുന്ന സിപിഎം എന്ന സംഘടനയും എന്ന്  ആര്‍ എസ് എസ് ആരോപിക്കുന്നു.
 

സവിനയം

പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍
പ്രാന്ത കാര്യവാഹ്
മാധവനിവാസ്,എളമക്കര,കൊച്ചി.

News Feed
Filed in

”ഗാന്ധിവധം : അവഗണിക്കപ്പെട്ട നാള്‍ വഴികള്‍” പ്രകാശനം ഡിസംബര്‍ 14-ന്

‘SEVA itself is DHARMA’; 5-day mega event Hindu Spiritual and Service Fair-2016 concludes at Bengaluru

Related posts