3:13 pm - Wednesday December 16, 2207

സര്‍ക്കാര്‍ നീക്കം ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ : ആര്‍.എസ്.എസ്‌

രാഷ്ട്രീയ സ്വയംസേവക സംഘം കേരളാപ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററുടെ പത്രപ്രസ്താവന.

ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന ഇടതു സര്‍ക്കാരിന്റെ പ്രചാരണം ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന നീക്കമാണ്. ക്ഷേത്രവിശ്വാസം തകര്‍ക്കാനായി സിപിഎം നടത്തിവന്ന നിരന്തരപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ക്ഷേത്രങ്ങളെ തകര്‍ക്കാനും ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്നകറ്റാനും സിപിഎം ശ്രമം നടത്തി. കേരളത്തിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ അന്തിത്തിരി കത്തിക്കാന്‍പോലും കഴിയാതെ ക്ഷയിച്ചു. ഇത്തരം ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കപ്പെട്ട് മഹാക്ഷേത്രങ്ങളായി മാറിയത് ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തി പ്രാപിച്ചതോടെയാണ്. സ്വാഭാവികമായും അത്തരം ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം യാതൊരു തടസ്സവുമില്ലാതെ നടന്നുവരുന്നുണ്ട്.
കേരളത്തിലെ 5000ത്തോളം ശാഖകളില്‍ 4000ത്തിലധികം ശാഖകള്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്താണ് നടക്കുന്നത്. ക്ഷേത്രങ്ങളില്‍ ആയുധപരിശീലനവും രാഷ്ട്രീയപ്രവര്‍ത്തനവും നടക്കുന്നുവെന്ന വ്യാജപ്രചാരണം നടത്തി ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നത്.

ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ദൈനംദിനഭരണം പോലും അവതാളത്തിലാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളൊന്നും ആരംഭിച്ചിട്ടേയില്ല. ദേവസ്വം വകുപ്പ് നടപ്പിലാക്കേണ്ട പ്രാഥമികനടപടികള്‍ പോലും ആരംഭിക്കാതെയാണ് വകുപ്പ് രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് വനഭൂമി അന്യാധീനപ്പെട്ടിട്ടും സംഘടിതമതമേധാവികള്‍ കൈയ്യടക്കിയിട്ടും അതിനെതിരെ ചെറുവിരലനക്കാന്‍ ദേവസ്വം വകുപ്പിന് ധൈര്യമില്ല.

കേരളത്തില്‍ നിന്നും ഐ എസ് ഭീകരസംഘടനയിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നുവെന്നത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിലൊന്നും ഗൗരവമായ നടപടികളെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെയാണ് ഇടതു സര്‍ക്കാര്‍ ഇത്തരം പുതിയ നീക്കങ്ങള്‍ നടത്തുന്നത്. കേരളത്തിലെ നിരവധി മുസ്ലീംകേന്ദ്രങ്ങള്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ്, നിര്‍ബന്ധിതമതപരിവര്‍ത്തനം, ആയുധസംഭരണം എന്നിവയില്‍ സംശയത്തിന്റെ നിഴലിലാണ്. മുസ്ലീം തീവ്രവാദശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന ഇടതുസര്‍ക്കാരാണ് വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച് ക്ഷേത്രങ്ങളെ വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുന്നത്. ഇത്തരം ഹിന്ദുവിരുദ്ധനീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നുവരും. ഇതിനെ അതിജീവിക്കാനുള്ള കരുത്ത് തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

എം. കെ. സുഭാഷ്
പ്രാന്തകാര്യാലയ പ്രമുഖ്
രാഷ്ട്രീയ സ്വയംസേവക സംഘം, കേരളം

News Feed
Filed in

സിപിഎം അക്രമത്തിന് പിന്നില്‍ അസഹിഷ്ണുത ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍

ഉറി ഭീകരവാദി ആക്രമണത്തെ ആർ.എസ്‌.എസ്‌. അപലപിച്ചു.

Related posts