5:43 am - Wednesday September 20, 2017

പ്രൊ. രാജേന്ദ്ര സിംഗ്‌ സയന്‍സ്‌ എക്സ്പ്ലോറേറ്ററി നാളെ രാഷ്‌ട്രത്തിനു സമര്‍പ്പിക്കും.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നാലാമത്തെ സര്‍സംഘചാലക്‌ പൂജനീയ രാജേന്ദ്ര സിംഗിന്റെ നാമധേയത്തിലുള്ള സയന്‍സ്‌ എക്സ്‌പ്ലോറേറ്ററി മെയ്‌ 30-നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ മാനനീയ സഹസര്‍കാര്യവാഹ്‌ സുരേഷ്‌ സോണി രാഷ്‌ട്രത്തിനു സമര്‍പ്പിക്കും.

1994-2000 കാലയളവില്‍ സംഘത്തിന്റെ അത്യുന്നത പദവിയിലെത്തിച്ചേര്‍ന്ന ശാസ്ത്ര പ്രതിഭയാണ്‌ രാജേന്ദ്ര സിംഗ്‌. ജ്വാലാ ദേവിയുടെയും ബല്‍ബീര്‍ സിംഗിന്റെ യും മകനായി 1922-ല്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ജനനം. അലഹബാദ്‌ യൂണിവേഴ്സിറ്റിയില്‍ പഠിക്കവേ ന്യൂക്ലിയര്‍ ഫിസിക്സ്‌ ഗവേഷണത്തിനു നോബല്‍ സമ്മാനജേതാവും പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ സി.വി രാമന്റെ ഫെല്ലോഷിപ്പിനു അര്‍ഹനായി. തുടര്‍ന്ന് അലഹാബാദ്‌ യൂണിവേഴ്സിറ്റിയില്‍ തന്നെ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

1942-ല്‍ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ്‌ സംഘപ്രസ്ഥാനത്തെ പരിചയപ്പെടുന്നത്‌. 1966-ല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ജോലി രാജിവെച്ച്‌ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. പ്രാന്തപ്രചാരകും തുടര്‍ന്ന്‌ സര്‍കാര്യവാഹ്‌ പദവിയിലേക്കും എത്തിച്ചേര്‍ന്ന അദ്ദേഹത്തെ 1994-ല്‍ മൂന്നാമത്തെ സര്‍സംഘചാലക്‌ ബാളാസാഹേബ്‌ ദേവറസ്ജി അടുത്ത സര്‍സംഘചാലകായി അവരോധിച്ചു. രാജേന്ദ്ര സിംഗിനു കീഴില്‍ സംഘപ്രവര്‍ത്തനം കൂടുതല്‍ ശക്തി പ്രാപിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കിയ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതും ഇതേകാലയളവിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ 2000-ല്‍ കെ. എസ്‌ സുദര്‍ശനനെ സര്‍സംഘചാലക്‌ പദവിയില്‍ അവരോധിച്ചു. 2003-ല്‍ രാജേന്ദ്ര സിംഗ്‌ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയാണ്‌ ഈ സയന്‍സ്‌ എക്സ്‌പ്ലോറേറ്ററി. വിദ്യാര്‍ത്ഥികള്‍ക്ക്‌ ശാസ്ത്രവിഷയങ്ങളില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനും, അവരുടെ മേഖലകള്‍ കണ്ടെത്താനുമുള്ള ഭാവനാ സമ്പന്നമായ ഈ പദ്ധതി എന്തുകൊണ്ടും അദ്ദേഹത്തിനു യോജിച്ച ശ്രദ്ധാഞ്ജലി തന്നെ.

 

News Feed
Filed in

ആറന്മുള: നികത്തിയ തോട് പൂര്‍വ്വസ്ഥിതിയിലാക്കും

Pro. Rajendra Singh Exploratory to help kids imbibe scientific temper

Related posts